E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

ഒരു കൊച്ചു മലയാളം ഹ്രസ്വചിത്രത്തിന് പത്തുകോടി കാഴ്ചക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യൂടൂബില്‍ കളക്ഷന്‍ റിക്കോര്‍ഡ് എന്നാല്‍ ഒരര്‍ത്ഥത്തില്‍ കാഴ്ചക്കാരുടെ എണ്ണമാണ്. ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന വീഡിയോകള്‍ക്ക് വൈറല്‍ എന്നാണ് വിളിപ്പേര്. എന്നാല്‍ ഇവിടെ കോടിക്കണക്കിന് ആളുകള്‍ കണ്ടൊരു മലയാളം ഹ്രസ്വചിത്രം ഉണ്ട്. ഒരുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഈ ഹ്രസ്വചിത്രം കണ്ടത് പത്തുകോടിയിലധികം ആളുകളാണ് 

ആത്മപീഡ എന്നര്‍ഥമുള്ള പെനന്‍സ് എന്ന പേരുതന്നെയാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം. സന്ദര്‍ഭത്തിനനുസരിച്ച് പ്രവര്‍ത്തിക്കാതെ കുറ്റബോധത്താല്‍ നീറുന്ന മനസിന്റെ ഉടമകള്‍ പിന്നീട് സ്വയം വിധിക്കുന്ന ശിക്ഷയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതുവരെ ഈ ഹ്രസ്വചിത്രം കണ്ടത് പത്തുകോടി പതിനാലു ലക്ഷത്തില്‍പ്പരം ആളുകളാണ്. ഒരു മലയാളം ഷോട്ഫിലിമിന് ഇത്രയധികം കാഴ്ചക്കാരെ കിട്ടിയതിന്റെ അല്‍ഭുതത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ടിജോ തോമസണ് ക്യാമറ ചലിപ്പിച്ചത്. സംവിധാനം ശരത് പയ്യാവൂര്‍. ആദ്യമായി നായകവേഷം ചെയ്ത ചിത്രത്തിന് ഇത്രവലിയ സ്വീകാര്യത ലഭിച്ചതിന്റെ സന്തോഷത്തിലാണ് കണ്ണൂരുകാരനായ മനുശിവ. 

ഒരു പെണ്‍കുട്ടിക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും പ്രതികരണങ്ങളുമാണ് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലുള്ളത്. മൂന്നരകോടി മലയാളികള്‍ മാത്രമുള്ള നാട്ടില്‍ നിര്‍മിച്ച ചിത്രത്തിന് അതിന്റെ മൂന്നിരട്ടിയിലധികം ആളെ കിട്ടിയതിന് ഒരു കാരണം അവതരണമികവ് തന്നെയാണ്. മലയാളമാണെങ്കിലും സംഭാഷണമില്ലാതെ തന്നെ ഈ കുഞ്ഞുചിത്രം ഹൃദിസ്ഥമാക്കാം.