നീരജ് മാധവും അജുവര്‍ഗീസും ഒന്നിക്കുന്ന ലവ കുശ ശ്രദ്ധനേടുന്നു. റിലീസിന് തയാറെടുക്കുന്ന ചിത്രത്തിലെ ആദ്യ പാട്ടുതന്നെ വൈറലായി. കുറഞ്ഞ സമയം കൊണ്ട് ലക്ഷകണക്കിന് കാഴ്ചക്കാരെ പാട്ട് സ്വന്തമാക്കി കഴിഞ്ഞു.
നര്‍മ്മത്തിന് പ്രാധാന്യമുള്ള ഒരുത്രില്ലര്‍ ചിത്രമാണ് ലവ കുശ. ആദ്യഗാനം തന്നെ സിനിമയുടെ എല്ലാ ആവേശവും പുറത്ത് വിടുന്നു. ഗോപി സുന്ദറാണ് സംഗീതം. നായകന്മാരായ നീരജ് മാധവും അജുവര്‍ഗീസും ചേര്‍ന്നാണ് ആലപനം. ഹരിനാരയണന്, ഗോപി സുന്ദര്‍ എന്നിവര്‍ക്കൊപ്പം നീരജ് മാധവും ചേര്‍ന്ന് പാട്ടെഴുതിയിരിക്കുന്നു.
ഗിരീഷ് മനോയാണ് സംവിധാനം. സിനിമയുടെ തിരക്കഥയും നീരജ് മാധവിന്റേതാണ്. വെള്ളിയാഴ്ച ലവ കുശ തിയറ്ററുകളില്‍ എത്തും.