സിനിമയോടുള്ള മോഹൻലാൽ എന്ന നടന്റെ അർപ്പണ ബോധവും പാഷനുമെല്ലാം പ്രശസ്തരുൾപ്പെടെ പലരും പ്രകീർത്തിക്കുന്നതാണ്. എന്നാൽ താരജാഡകളില്ലാതെ അഭിനയിക്കുന്ന സിനിമയിലെ പിന്നണി പ്രവർത്തകർക്കൊപ്പം ഏത് ചുറ്റുപാടിലും പൊരുത്തപ്പെടുന്ന നടൻ കൂടിയാണ് മോഹൻലാൽ എന്ന് ഈ ചിത്രം പങ്കുവച്ചുകൊണ്ട് അഭിമാനത്തോടെ പറയുകയാണ് താരത്തിന്റെ ആരാധകർ.
സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകന്റെ ലൊക്കേഷൻ ചിത്രമാണിത്. എറണാകുളം ജില്ലയിലെ പൂയംകുട്ടി എന്ന മനോഹരമായ സ്ഥലത്താണ് പുലിമുരുകൻ ഷൂട്ട് ചെയ്തത്. പൂയം കുട്ടിയിലെ അരുവിയിലെ പാറക്കൂട്ടത്തിലൊന്നിലിരുന്നു കാരവാൻന്റെ ചൂടോ മറയോ ഇല്ലാതെ ഒരു സാധാരക്കാരനെ പോലെ ഭക്ഷണം കഴിക്കുന്ന ലാലേട്ടൻറെ ചിത്രമാണ് സിനിമ ഇറങ്ങി ഇത്രനാൾ കഴിഞ്ഞു വൈറാലായിരിക്കുന്നത്.
ചിത്രം കണ്ടാൽ അതിലുള്ളയാൾ ഇത്ര വലിയ നടനാണെന്നോ കേരളാ സമൂഹത്തിലെ ഉയർന്ന വ്യക്തിത്വങ്ങളിൽ ഒന്നാണെന്നോ തോന്നില്ലെന്നാണ് സോഷ്യൽമീഡിയയിലെ കമന്റുകൾ. സിനിമയോടുള്ള മോഹൻലാലിൻറെ അർപ്പണ ബോധമാണിത് ഇത് തെളിയിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം.
കരിയറിലെ ഈ സമയത്തും ശാരീരിക പരിമിതികളെ പറ്റിയൊന്നും ആലോചിക്കാതെ പ്രേക്ഷകന് ശ്വാസമടക്കി പിടിച്ചു കാണാൻ കഴിയുന്ന അവിശ്വസനീയ സ്റ്റണ്ട് രംഗങ്ങളാണ് മോഹൻലാൽ എന്ന നടൻ പുലിമുരുകനിൽ കാഴ്ചവച്ചത്. അതിനു പിന്നിൽ ഇതുപോലുലുള്ള ഒരുപാട് വിട്ടുവീഴ്ചകളും ഉണ്ടായിട്ടുണ്ട് എന്നത് ഏറ്റവും വലിയ കാര്യമെന്ന് ആരാധകർ പറയുന്നു.