E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

നിഗൂഢതകളുമായി കളക്ടർ ബ്രോയുടെ ആദ്യ സിനിമ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പലരുടെയും സ്വപ്നങ്ങളുടെ ഉത്തരം തേടിയുള്ള യാത്ര, അതാണ് ഹൂ- WHO. കളക്ടർ ബ്രോ പ്രശാന്ത് നായർ ആദ്യമായി അഭിനയിച്ച സിനിമയുടെ ടീസറും നിഗൂഢതകൾ നിറഞ്ഞതാണ്. ഒരു ക്രിസ്മസ് രാത്രിയിൽ നടക്കുന്ന ചില നിഗൂഢ സംഭവങ്ങളെ കുറിച്ചുള്ള അന്വേഷണത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ ആദ്യ രണ്ട്‌ ഷെഡ്യുളുകൾ ചിത്രീകരിച്ചത് കേരളത്തിലും ഉത്തരാഖണ്ഡിലും ആയിട്ടാണ്. രാജ്യാന്തര സിനിമാ മേഖലയിൽ നിന്ന് മലയാളത്തിലേക്ക് എത്തുന്ന അജയ് ദേവലോകയാണ് ചിത്രത്തിന്റെ സംവിധാനം. ഒരേ സമയം മൂന്ന് ഭാഷകളാണ് ചിത്രത്തിൽ ഉപയോഗിക്കുന്നത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലായിട്ടായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. 

കഥയുടെ രണ്ടാം ഭാഗമാണ് സംവിധായകൻ ആദ്യമായി സിനിമയിലൂടെ പറയുന്നത്. 'WHO' എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 'ഇസബെല്ലാ' പിന്നീടായിരിക്കും നമ്മളിലേക്ക് എത്തുന്നത്. ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ആദ്യം വരുന്നു ആദ്യ ഭാഗത്തിൽ നമുക്ക് ഉണ്ടായേക്കാവുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളും അതിനുള്ളിലെ രഹസ്യങ്ങളും നാമാദ്യമറിയുകയും പിന്നീട് അതിലേക്കു നയിച്ച സംഭവങ്ങളും ആണ് ചിത്രത്തിന്റെ വ്യത്യസ്തത.

ഷൈൻ ടോം ചാക്കോ, ശ്രുതി മേനോൻ, രാജീവ് പിള്ള, പേളി മാണി, ശ്രീകാന്ത് മേനോൻ, സജിൻ സലിം, ശങ്കർ നായർ, ബേബി പാർവതി, ഗോപു പടവീടൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. നൈനിത്താൽ, ഋഷികേശ്, കേരളം എന്നീ സ്ഥലങ്ങളിൽ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.

മുംബൈ ആസ്ഥാനമായ കോറിഡോർ 6 ഫിലിംസിന്റെ ബാനറിൽ തീയറ്ററുകളിലെത്തുന്ന ഈ ചിത്രം ഏതൊരു മലയാളിക്കും താനൊരു ഒരു സ്വപ്ന സഞ്ചാരത്തിലേക്കിറങ്ങിയ അനുഭൂതി നൽകും. ബർലിൻ കാൻസ് തുടങ്ങിയ ലോക പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചതിനുശേഷം ആയിരിക്കും ചിത്രം  എത്തുക.