E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

ഗ്രാമീണപ്രണയത്തിന്റെ നൈർമല്യവുമായി അവൾ സരസ്വതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഴക് പൊഴിയുന്ന ആ പ്രഭാതത്തിൽ ഉഷസ്സിൻ കിരണങ്ങൾ സരസ്വതിയുടെ കൺനീലിമയിലെ അഗാധതയിലേക്കു അലിഞ്ഞിറങ്ങി...ആ നിമിഷത്തിന്റെ ധന്യതക്ക് അവന് മാത്രം സാക്ഷിയായി..സരസ്വതിയുടെ മുഖചിത്രം നിറഞ്ഞ പ്രഭയായി, ഈണമായി, ഗാനമായി അവനിൽ അലയടിച്ചു. 

നാട്ടിൻപുറത്തിന്റെ നന്മയുള്ള മഴക്കാലത്തിന്റെ കുളിരുള്ള ആ കുഞ്ഞു പ്രണയം ഓർമയില്ലേ? ഗ്രാമത്തിന്റെ വിശുദ്ധിയും മണവും മമതയുമുള്ള പ്രണയആൽബങ്ങൾ ഏറെ നാളായി മലയാളത്തിൽ അന്യമായിരുന്നു. ആ ശൂന്യതയിലേക്കാണ് അവൾ സരസ്വതി എന്ന ആൽബം വരുന്നത്. കുട്ടനാടിന്റെ പശ്ചാതലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ആൽബം സമൂഹമാധ്യമത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു.  

aval-saraswathy2

 നാട്ടിൻപുറത്തെ ഇടവഴിയിൽവച്ച് ആരോരും കാണാതെ പ്രിയപ്പെട്ട പുസ്തകം കൈമാറിയപ്പോൾ, പുഴയുടെ തീരത്ത് തനിയെ ഇരിക്കുമ്പോൾ, കൂട്ടുകാരോടൊപ്പം വായനശാലയ്ക്കു മുന്നിൽ സമയം ചെലവഴിക്കുമ്പോഴുമെല്ലാം അവന്റെ മനസിൽ അവൾ മാത്രമായിരുന്നു. ഒരുകൂട്ടം ചെറുപ്പക്കാരുെട സൗഹൃദകൂട്ടായ്മയിൽ നിന്നാണ് ആൽബം പിറന്നിരിക്കുന്നത്. 

ഉഷസിൻ കിരണം നിന്നിൽ മധുരം തൂകുന്നു, ഹംസധ്വനിയിൽ നിന്നെ പാടിയുണർത്തുന്നു... എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ഐബിഎമ്മിലെ മാർക്കറ്റിങ് കൺണ്ടന്റ് റൈറ്ററായ രഞ്ജിത്ത് വി.പിയാണ്. അവൾ സരസ്വതിയുടെ സംവിധാനവും രഞ്ജിത്ത് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം റിഷി എസ് ദാസ്, സായ് പല്ലവി അഭിനയിച്ച ഫിദാ എന്ന ചിത്രത്തിലെ  'ഹേ പില്ലഗാഡ' എന്ന ഗാനം ആലപിച്ച സിനോവ് രാജാണ് ആൽബത്തിൽ പാടിയിരിക്കുന്നത്. രമേശ് ആർ മേനോൻ, സംഗീത കെ.എസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.