E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

അൻസിബ വിവാഹിതയായോ? സത്യമിതാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ansiba-pic
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി അൻസിബ വിവാഹിതയായോ? സോഷ്യൽമീഡിയയിൽ അൻസിബയുടേതെന്ന രീതിയിൽ പ്രചരിക്കുന്ന വിവാഹ ഫോട്ടോയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി രംഗത്ത്. കഴിഞ്ഞ കുറച്ചുദിവസമായിട്ടാണ് അൻസിബയുടെ വിവാഹം കഴിഞ്ഞുവെന്ന രീതിയിൽ പ്രചരണം നടക്കുന്നത്.  ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി സത്യാവസ്ഥ പറഞ്ഞത്.

ഇതുവരെ കല്യാണം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താൻ സിംഗിൾ ആണെന്നും ഈ അടുത്തെങ്ങും കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും അൻസിബ വ്യക്തമാക്കി. പണ്ട് അഭിനയിച്ച ഒരു ഷോട്ട്ഫിലിമിലെ സീൻ എടുത്താണ് വിവാഹം കഴിച്ചു എന്ന രീതിയിൽ പ്രചരിപ്പിച്ചത്. ഒരു അഭിനേത്രിയാണെന്ന പരിഗണന തരേണ്ട, സാധാരണ പെൺകുട്ടിയാണെന്ന ചിന്തയെങ്കിലും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ ആലോചിക്കണമെന്നും അൻസിബ പറയുന്നു.

ഒരാളുടെ ജീവിതം തകർക്കുന്നവയാണ് ഇങ്ങനെയുള്ള വാർത്തകൾ. സോഷ്യൽമീഡിയയിലും പോർട്ടലുകളിലും പ്രചരിച്ച വാർത്ത കണ്ട് നിരവധി സുഹൃത്തുകളും ബന്ധുക്കളും വിളിച്ചിരുന്നു. വിഷമാവസ്ഥയിൽ കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും അൻസിബ ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചു.