E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

മുംബൈ രാജ്യാന്തര ചലച്ചിത്രോൽസവം: ശ്രദ്ധാകേന്ദ്രമാകാൻ രണ്ട് മലയാള ചിത്രങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒന്‍പതാമത് മുംബൈ രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ ശ്രദ്ധേയ സാന്നിധ്യമാവാൻ രണ്ട് മലയാള ചലച്ചിത്രങ്ങൾ. ഇന്ത്യാ ഗോൾഡ് വിഭാഗത്തിൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത സെക്സി ദുർഗ്ഗയും ഇന്ത്യാ സ്റ്റോറി വിഭാഗത്തിൽ നവാഗതനായ പ്രശാന്ത് വിജയ് സംവിധാനം ചെയ്ത അതിശയങ്ങളുടെ വേനലും ആണ് ഇടംനേടിയത്. 

അംഗീകാരങ്ങളുടെ നിറവിൽ നിൽക്കുന്ന സെക്സി ദുർഗ്ഗ മത്സര വിഭാഗമായ ഇന്ത്യാ ഗോൾഡിലാണ് പ്രദർശിപ്പിക്കുക. അമ്മ ദൈവങ്ങളെ ആരാധിക്കുകയും രാജ്യത്തെ ഭാരതാംബയെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന നാട്ടിൽ സ്ത്രീകളോടുള്ള കാഴ്ചപ്പാടും, പലസാഹചര്യങ്ങളിൽ സ്ത്രീ അഭിമുഖീകരിക്കേണ്ടി വരുന്ന ദുരനുഭവങ്ങളുമാണ് സനൽകുമാർ ശശിധരന്റെ സെക്സി ദുർഗ്ഗ പറയുന്നത്. ഒട്ടേറെ രാജ്യാന്തര മേളകളിൽ പ്രദർശിപ്പിക്കുകയും, പുരസ്കാരങ്ങൾ നേടുകയും ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മുംബൈയിൽ. 

ഒമ്പത് വയസ്സുകാരന്റെ കൗതുക കാഴ്ചകളും സ്വപ്ന സാക്ഷാൽക്കാരത്തിലേയ്ക്കുള്ള യാത്രകളുമാണ് അതിശയങ്ങളുടെ വേനലിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഒരു കുട്ടിയുടെ തീവ്രമായ ആഗ്രഹം , അവന് ചുറ്റുമുള്ളവരേ പലതരത്തിൽ സ്പർശിക്കുന്നതിനെ കുറിച്ചാണ് പ്രശാന്ത് വിജയ് തന്റെ കന്നി സംരംഭത്തിൽ പറഞ്ഞ് വയ്ക്കുന്നത്. കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് പുതുമുഖം ചന്ദ്രകിരണാണ്. 

നിഖിൽ നരേന്ദ്രനാണ് നിർമാണം. സന്ദീപ് മാധവും ജിജി ജോസഫും ചേർന്നൊരുക്കിയ ലൈവ് സൗണ്ട് സംവിധാനത്തിലാണ് ചിത്രം. 

മലയാളിയായ ജിജു ജോസഫിന്റെ ഹിന്ദി-മറാത്തി ചിത്രമായ 'എലി എലി ലാമ സബക്തനി ഇന്ത്യാ സ്റ്റോറി വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.