ഒരുകുട്ടക്കവിളും നീലക്കണ്ണുകളുമുള്ള കുഞ്ഞ് തൈമൂർ എപ്പോഴും ആരാധകരുടെ ഹൃദയം കവരാറുണ്ട്. സെയ്ഫ് അലീഖാന്റെയും കരീന കപൂറിന്റെയും കുഞ്ഞുരാജകുമാരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പോലും വളരെ ആഘോഷത്തോടെയാണ് അവർ ഏറ്റെടുക്കുന്നതും.
തൈമൂറിനെ കാമറകളെ ഭയമുണ്ടോ? എന്തുകൊണ്ടാണ് എല്ലാഫൊട്ടോകളിലും അവന്റെ മുഖത്ത് ചില ആശയക്കുഴപ്പങ്ങൾ കാണുന്നത് എന്നൊക്കെയുള്ള സംശയങ്ങളാണ് ആരാധകർക്ക്. എന്നാൽ തൈമൂർ ക്യാമറഫ്രണ്ട്ലിയാണെന്നും ഫ്ലാഷ്ലൈറ്റ് മിന്നുമ്പോൾ അതെന്താണെന്നു തിരിച്ചറിയാനുള്ള പ്രായമില്ലാത്തതുകൊണ്ടാണ് എല്ലാ ചിത്രങ്ങളിലും അവന്റെ മുഖത്ത് ആശയക്കുഴപ്പം കാണുന്നതെന്നുമാണ് അമ്മ കരീന പറയുന്നത്.
ചങ്ങാതിയോടൊപ്പം നഴ്സറി റൈം പഠിക്കുന്ന തൈമൂറിന്റെ ചിത്രം പുറത്തുവിട്ടത് തൈമൂറിന്റെ ചങ്ങാതിയുടെ അച്ഛൻ തന്നെയാണ്. തുഷാർ കപൂറിന്റെ മകൻ ലക്ഷ്യാകപൂറാണ് തൈമൂറിന്റെ ചങ്ങാതി. ആദ്യമായി നഴ്സറി റൈം കേൾക്കുമ്പോഴുണ്ടാകുന്ന കുട്ടിക്കൂട്ടത്തിന്റെ മുഖഭാവം ആരുടെയും മനംകവരും.