പശുവിനെ കേന്ദ്രീകരിച്ചു വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്ന കാലത്ത്, പശു മുഖ്യകഥാപാത്രമായി സിനിമ എത്തുന്നു.അതിന്റെ പോസ്റ്റർ പുറത്തിറക്കിയതു കാള. ക്യാമറാമാനും സംവിധായകനുമായ എം.ഡി. സുകുമാരന്റെ പുതിയ ചിത്രമായ ‘പശു’ വാണു പരീക്ഷണങ്ങളിലൂടെ വാർത്തയിൽ ഇടംപിടിക്കുന്നത്.
സുകുമാരനും ആർട്ട് ഡയറക്ടർ കൈലാസും ചിത്രത്തിന്റെ പരസ്യകലാകാരൻ സജീഷ് എം. ഡിസൈനും ചേർന്നു "കാശി" എന്നു പേരുള്ള കാളയെയാണു പോസ്റ്റർ അനാവരണത്തിനു കണ്ടെത്തിയത്. കാശി കൃത്യം ഭംഗിയായി നിർവഹിക്കുകയും ചെയ്തു. പശു അടുത്ത മാസം തിയറ്ററുകളിൽ എത്തും.