മോഹൻലാൽ മഞ്ജുവാര്യർ കൂട്ടുകെട്ടിൽ ഉടൻ പുറത്തിറങ്ങുന്ന ചിത്രമാണ് 'വില്ലൻ'. ഇതിനുമുമ്പും ഒട്ടേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്. ആ സിനിമകളെല്ലാം ഹിറ്റുമായിരുന്നു. എന്നാൽ, മലയാളത്തിലെ മറ്റൊരു സൂപ്പർ സ്റ്റാറായ മമ്മൂട്ടിയോടൊപ്പം മഞ്ജുവിന് ഇതുവരെ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു.
മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയെന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് മഞ്ജു തുറന്നു പറഞ്ഞു. അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന ആദ്യ നാളുകളില്‍ തന്നെ മനസ്സില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു മമ്മൂട്ടിയുമൊന്നിച്ചുള്ള അഭിനയം.
പക്ഷേ, ആദ്യ ഘട്ടത്തില്‍ പെട്ടെന്നുള്ള വിവാഹവും അഭിനയ ജീവിതത്തിന് താത്ക്കാലിക വിരാമമായതും മൂലം ആ ആഗ്രഹം നടക്കാതെ പോയതായും മഞ്ജു പറഞ്ഞു. പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നപ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാമെന്ന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് മുളച്ചുവെന്നും എന്നാലിപ്പോഴും അത് ആഗ്രഹമായി നിലനില്‍ക്കുകയാണെന്നും മഞ്ജു പറഞ്ഞു.
മമ്മൂക്കയെന്ന മഹാനടനൊപ്പം ഒരു ഫ്രെയിമില്‍ നില്ക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായി അവശേഷിക്കുകയാണെന്നും ആരെങ്കിലും അങ്ങനെയൊരു സിനിമ സൃഷ്ടിക്കട്ടെയെന്നും, കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂട്ടി നല്കട്ടെയെന്നും മഞ്ജു തുറന്നു പറഞ്ഞു.