ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീല ഈ മാസം 28ന് തിയറ്ററുകളിലെത്തും. സംവിധായകൻ അരുൺ ഗോപി വാർത്ത സ്ഥിരീകരിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് വൈകിയ ചിത്രമാണ് രാമലീല.
പുലിമുരുകന് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ടോമിച്ചന് മുളകുപാടം നിർമിക്കുന്ന ചിത്രത്തിൽ രാഷ്ട്രീയപ്രവർത്തകനായാണ് ദിലീപ് എത്തുന്നത്. പ്രയാഗമാർട്ടിൻ ആണ് നായിക.