മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ വിനീത് ശ്രീനിവാസന് ആലപിച്ച ഗാനം ജിമ്മിക്കിക്കമ്മല്‍ തരംഗമാകുന്നു. സാമൂഹ്യമാധ്യമങ്ങളിലും ക്യാംപസുകളിലുമെല്ലാം ഒാണാഘോഷത്തിന് ഒഴിവാക്കാനാകാത്ത വിഭവമായി ജിമിക്കികമ്മല്‍ മാറി. ഇടിക്കുള മാഷിന്റെ പിള്ളേര് വെളിപാടിന്റെ പുസ്തകത്തില്‍ ആഘോഷമാക്കിയ ഗാനം. ക്യാംപസിന്റെ ആവേശവും ഉശിരന്‍ നൃത്തവും ചേര്‍ന്ന് തിയേറ്ററുകളില്‍ ആരവമുയര്‍ത്തിയ ഒരുപാട്ട് സമൂഹ മാധ്യമങ്ങളിലും ആഘോഷമാകുകയാണ്.
ഒാണാഘോഷത്തിന് ജിമ്മിക്കി കമ്മലിന്റെ താളത്തിനൊത്ത് ഒരുകൂട്ടര്‍ സിനിമയിലെ അതേ ഉണര്‍വ്വോടെ ചുവടുവച്ചപ്പോള്‍ 12 ദിവസം കൊണ്ട് യൂട്യൂബില്‍ ആ വീഡിയോ കണ്ടത് 9 ലക്ഷത്തിലധികംപേരാണ്. ഇന്ത്യന്‍ സ്ക്കൂള് ഒാഫ് കൊമേഴ്സിലെ വിദ്യാര്‍ഥിനികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ നൃത്തം സംവിധാനം ചെയ്തത് ഷിറിലും അന്നയും ചേര്‍ന്നായിരുന്നു. ട്രോളുകളിലും ഡാന്‍സ് ചലഞ്ചുകളിലും ഫ്ലാഷ് മൊബിലുമെല്ലാം ജിമ്മിക്കി കമ്മല്‍ നിറഞ്ഞപ്പോള്‍ ഹാഷ്ടാഗുകളില്‍ കുരുങ്ങിയതാകട്ടെ അമേരിക്കന്‍ ടിവി അവതാരകന് ജിമ്മി കിമ്മല്‍. പേരിന് പാട്ടുമായുള്ള സാദൃശ്യം സന്തോഷം നല്‍കുന്നുവെന്ന് ജിമ്മി ട്വിറ്ററില്‍ കുറിച്ചു.