ബാബു ആന്റണിയുടെ റഷ്യക്കാരിയായ ഭാര്യ ഇവ്ജിനിയ മലയാളം പഠിച്ചു കാണുമോ? ഇന്ത്യക്കാർക്കു തന്നെ പഠിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നാണ് മലയാളം. അങ്ങനെയുള്ള ഭാഷ ഇവ്ജീനിയ പഠിക്കുമെന്നു വിശ്വസിക്കാൻ കഴിയുമോ? എന്നാൽ ഈവ്ജിനിയ മലയാളം പഠിച്ചെന്നു മാത്രമല്ല, മലയാളത്തിൽ മനോഹരമായി പാടുകയും ചെയ്തിരിക്കുകയാണ്. ‘പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തേ...’ എന്ന ഗാനമാണ് ഈവ്ജിനിയ ആലപിച്ചിരിക്കുന്നത്.
മഴവിൽ മനോരമയുടെ പരിപാടിയിൽ എത്തിയ ഈവ്ജിനിയ, ഗായിക ചിത്രയ്ക്കും സംഗീത സംവിധായകൻ ശരത്തിനും മുന്നിലാണ് ഗാനം ആലപിക്കുന്നത്. മലയാളത്തിൽ ഇത്ര സുന്ദരമായി പാടിയ ഈവ്ജിനിയയെ ചിത്ര അഭിനന്ദിച്ചപ്പോൾ, ശരത്ത് സ്വതസിദ്ധമായ ശൈലിയിൽ ബാബു ആന്റണിയെയാണ് ലക്ഷ്യം വച്ചത്. പാട്ട് ഏറെ ഇഷ്ടപ്പെടുന്ന ബാബു ആന്റണിക്ക് മനോഹരമായി മലയാളം പാടുന്ന ഒരു ഭാര്യയെ ലഭിച്ചത് ഈശ്വരാനുഗ്രഹമാണെന്നാണ് ശരത് ചൂണ്ടിക്കാട്ടിയത്. പാട്ടിന്റെ വിഡിയോ ചുവടെ: