മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനമാണിന്ന്. ആരാധകരും സിനിമാലോകവും പ്രിയതാരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തി. ‘ഹാപ്പി ബർത്ഡേ മമ്മൂക്കാ’ എന്നാണ് മോഹൻലാല്‍ ആശംസകൾ അറിയിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്കുവക്കുകയും ചെയ്തു.
അമേരിക്കയിൽ നിന്നാണ് പൃഥ്വിരാജ് ആശംസകൾ നേർന്നത്. എത്രയും പെട്ടന്ന് അദ്ദേഹത്തിനൊപ്പം വീണ്ടും ഒന്നിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെയെന്നും പൃഥ്വിരാജ് പറഞ്ഞു. മമ്മൂട്ടിയുടെ മകനും യുവതാരവുമായ ദുൽക്കർ സൽമാനും വാപ്പച്ചിക്ക് പിറന്നാൾ ആശംസകളുമായി എത്തി.
ഡിയറെസ്റ്റ് വാപ്പച്ചിക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസ നേരുന്നുവെന്നും എക്കാലവും തന്നെക്കാൾ െചറുപ്പാണ് അദ്ദേഹമെന്നും ദുൽക്കർ പറഞ്ഞു.