E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

മുരളി ഗോപിയെ വല്ലാതെ സന്തോഷിപ്പിച്ച ഓണസമ്മാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

murali-gopi-new-01
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ ഓണത്തിന് നടൻ മുരളി ഗോപിയ്ക്ക് ഒരു അപ്രതീക്ഷിത സമ്മാനം ലഭിച്ചു. വളരെ മൂല്യമുളള ഒന്ന്. ആ സമ്മാനത്തിന്റെ സന്തോഷം ഫെയ്സ്ബുക്കിലൂടെ താരം അറിയിക്കുകയും ചെയ്തു. അച്ഛന്റെ കൂടെയുളള ചിത്രമുണ്ടോയെന്ന് മുരളി ഗോപി എപ്പോഴും അഭിമുഖികരിക്കുന്ന ചോദ്യമാണ്. ഓരോ അഭിമുഖം കഴിയുമ്പോഴും ഈ ചോദ്യം തനിക്കു നേരിടേണ്ടി വരാറുണ്ടെന്നും മുരളി ഗോപി പറയുന്നു. വളരെ വിരളമായേ ഫോട്ടഗ്രാഫർക്കു മുന്നിൽ കുടുംബമായി നിന്നിട്ടുള്ളൂവെന്ന് മുരളി ഗോപി പറയുന്നു. അതുകൊണ്ട് തന്നെ അച്ഛനുമൊത്തുമുളള ചിത്രം കസിൻ അയച്ചു തന്നപ്പോൾ അത്ഭുതം തോന്നിയെന്നും , അപൂർവ്വമായ ഫോട്ടോഗ്രാഫാണ് തന്നെ സന്തോഷിപ്പിച്ച ഓണസമ്മാനമെന്നും മുരളി ഗോപി പറയുന്നു.

murali-gopi

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 

അച്ഛനുമായുളള ചിത്രങ്ങൾ ഉണ്ടോ?" എന്ന് ഓരോ അഭിമുഖം കഴിയുമ്പോഴും എന്നോട് ആളുകൾ ചോദിക്കാറുണ്ട്. "വളരെ കുറച്ചേ ഉള്ളൂ" എന്ന് പറയുമ്പോൾ "അതെന്താ അങ്ങനെ?" എന്ന് ചോദ്യം. വിരളമായേ ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ ഒരു കുടുംബമായി ഞങ്ങൾ നിന്നിട്ടുള്ളൂ എന്നോർക്കുന്നു. അതുകൊണ്ട് തന്നെ, ഈ ചിത്രം ഇന്നെനിക്ക് ചിറയിൻകീഴിൽ നിന്ന് കസിൻ അയച്ചുതന്നപ്പോൾ വലിയ അത്ഭുതം തോന്നി. എന്നായിരുന്നു ഇത്? 

ഓർമയിൽ പരതി. കിട്ടി. അമ്മൂമ്മയെ കാണാൻ പോയ ഒരു യാത്ര. 

"ഗ്രീഷ്മം" എന്ന സിനിമയിലെ ലുക്ക്. 

മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന എന്നെയും കൂട്ടി. തിരികെവരാൻ ഒരുങ്ങുമ്പോൾ എടുത്ത ചിത്രം. 

ഈ ഓണസമ്മാനം എന്നെ സന്തോഷിപ്പിക്കുന്നു. വല്ലാണ്ട്.