ഇന്ത്യന്‍ സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന കാരണത്താല്‍ നിരവധി സിനിമകള്‍ സെന്‍സര്‍ ചെയ്ത മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹലാജ് നിഹലാനി ഇറോട്ടിക് ത്രില്ലറുമായി എത്തുന്നു. ലക്ഷ്മി റായ് നായികയാകുന്ന ജൂലി ടു വിതരണം ചെയ്യുന്നത് പഹലാജ് നിഹലേനിയാണ്. ഉഡ്താ പഞ്ചാബ് അടക്കം നിരവധി സിനിമകള്ളിലെ രംഗങ്ങള്‍ വെട്ടിമാറ്റിയ പഹലാജ് നിഹലാനി വിതരണം ചെയ്യുന്ന സിനിമയിലെ രംഗങ്ങളാണിത്. കരിയറിലെ ഏറ്റവും ഗ്ലാമറസായ വേഷത്തില്‍ ലക്ഷ്മി റായ് എത്തുന്ന ജൂലി ടു.
സിനിമയില്‍ സദാചാര പൊലീസിങ് നടപ്പാക്കിയ നിഹലാനി ജൂലി ടുവിന്റെ വിതരണം ഏറ്റെടുത്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ നിഹലാനിയുടേത് കപടനിലപാടായിരുന്നുവെന്നും ആരോപണം ഉയരുന്നു. എന്നാല്‍ ജൂലി ടുവില്‍ നീക്കം ചെയ്യേണ്ട രംഗങ്ങള്‍ ഒന്നുമില്ലെന്നാണ് നിഹലാനി പറയുന്നത്
ഒംകാരാ , ഗാങ്സ് ഒഫ് വാസിപ്പൂര്‍ , തുടങ്ങിയ ചിത്രങ്ങളില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതിനെതിരെ പഹലാജ് നിഹലാനി രംഗത്തെത്തിയിരുന്നു. ഹോളിവുഡ് ചിത്രങ്ങളും നിഹലാനിയുടെ സദാചാര നിലപാടുകള്‍ക്ക് ഇരയായിട്ടുണ്ട്. ഹോളിവുഡ് ഇറോക്ടിക് ത്രില്ലര്‍ 50 ഷെയ്ഡ്സ് ഒാഫ് ഗ്രേയ്ക്ക് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ജെയിംസ് ബോണ്ട് ചിത്രം സെപ്ട്രയിലെ ചുംബനരംഗങ്ങളും പഹലാജ് നിഹലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ നീക്കം ചെയ്തു. നേഹ ധൂപിയ ചിത്രം ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി ടു. നാട്ടിന്പുറത്തുനിന്നെത്തി ബോളിവുഡില്‍ നായികയാകുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം. ഇരുപത് ലക്ഷം പേരാണ് മണിക്കൂറുകള്‍ക്കകം സിനിമയുടെ ട്രെയിലര്‍ കണ്ടത്.