E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

പ്രചരിക്കുന്ന വാർത്ത തെറ്റ്; വിശദീകരണവുമായി കാവ്യ മാധവന്റെ സഹോദരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mithun-kavya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് കാവ്യ മാധവന്റെ സഹോദരൻ. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്റെ വിവാഹചടങ്ങുകളില്‍ പങ്കെടുത്തിട്ടില്ലെന്ന് നടി കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്‍ വ്യക്തമാക്കി ‍. കഴിഞ്ഞ ദിവസങ്ങളിലായി പത്രങ്ങളിലും ചാനലുകളിലും ഓണ്‍ലൈനുകളിലും വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഫെയ്സ്ബുക്കിലൂടെ മിഥുന്‍ മാധവൻ പ്രതികരിച്ചത്.

പള്‍സര്‍ സുനിയുമായി തനിക്കും തന്റെ കുടുംബത്തിലുളള ആര്‍ക്കും യാതൊരു ബന്ധവുമില്ല. കൂടാതെ വീട്ടില്‍ നടന്ന ചടങ്ങുകളിലൊന്നും സുനിയെ ക്ഷണിച്ചിട്ടില്ല. തന്റെ വിവാഹചടങ്ങില്‍ പള്‍സര്‍ സുനി പങ്കെടുത്തതായി അന്വേഷണ സംഘം അറിയിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോസും ഇതുവരെ അന്വേഷണ സംഘം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നും മിഥുന്‍ പറയുന്നു.

കാവ്യ മാധവന്റെയും തന്റെയും വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയ്ക്ക് പള്‍സര്‍ സുനിയുമായോ, ഈ കേസുമായിട്ടോ യാതൊരു ബന്ധവുമില്ല. ജീവിതത്തിലെ കഠിനമായ ദിവസങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും ഇത്തവണ തങ്ങള്‍ ഓണം ആഘോഷിച്ചില്ലെന്നും മിഥുന്‍ വ്യക്തമാക്കുന്നു.

മിഥുന്‍ മാധവന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Dear friends,

Hope you had a Wonderful Onam with your family.

As you may have guessed, we did not celebrate Onam this year as our whole family has been going through the hardest days of our lives. This is mainly because of baseless allegations made against my family ; spread by an infamous culprit - 'Pulsar Suni'

Surprisingly, over the past few days there have been reports that

1. This person 'Pulsar Suni' attended my wedding and

2. That photographs/ videos of my wedding proves this

3. That I have admitted this.

All these claims are false!

My family and me,do not have any personal acquaintance with this person. He was not invited for the function or any other functions organised by us. To verify these allegations, Photos or videos have not been collected by either the police or investigation team.

In addition to this, the staff working at my organisation Ms Laksyah.com have no involvement with this man or this case. Because of the firm belief that truth is on our side, we will strive to fight the conspiracies and False accusations planned against us.

We sincerely hope that all of you will be with us, in this fight for truth and justice and for the victim as well. Have a good day!

കാവ്യയുടെ സഹോദരന്‍ മിഥുന്‍ മാധവന്റെ വിവാഹത്തിന് സുനി പങ്കെടുത്തതിന്റെ വിഡിയോ പൊലീസിന് ലഭിച്ചെന്നും കാവ്യയുടെ വെണ്ണലയുള്ള വീട്ടില്‍ സുനി എത്തിയെന്നുമായിരുന്നു വാർത്ത.