നഷ്ടമാകുന്ന ബന്ധങ്ങളെയും അതിന്റെ നന്മകളെയും ഓര്‍മപ്പെടുത്തി ഒരു ഹൃസ്വചിത്രം 'ഹാപ്പി ഓണം' പുറത്തിറങ്ങി. ഓണത്തിന്റെ ഒരുമയുടെ സന്ദേശം മറന്ന്, കുട്ടികളെയടക്കം ഏകാന്തതയിലേക്ക് തള്ളവിടുന്ന പുതിയ കാലത്തിന്റെ ശരികേടുകളെ വിമര്‍ശിക്കുന്നു ഹൃസ്വചിത്രം. വിവേക് വൈദ്യനാഥാണ് ചിത്രം സംവിധാനം ചെയ്തത്. ക്യാമറ മഹേഷ് പട്ടണം. എഡിറ്റിങ് വിനീത് വി മോഹനന്. സംഗീതം ദീപക് രവി. വരികളെഴുതിയത് അരുണ്‍കുമാറും.
Advertisement