ഓര്‍മ്മയില്ലേ സു സു സുധി വാല്മീകത്തില് സുധിയെ വിവാഹ നിശ്ചയം കഴിഞ്ഞ് വേണ്ടെന്നു പറഞ്ഞ ഷീലയെ? ഷീല എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടി സ്വാതി നാരായണന് വിവാഹിതയായി. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ സു സു സുധിവാല്മീകത്തിലൂടെയാണ് സ്വാതി ശ്രദ്ധ നേടുന്നത്.
ആയുര്‍വേദ ഡോക്ടറായ സ്വാതിക്ക് അഭിനയത്തെക്കാള്‍ ഇഷ്ടം നൃത്തത്തോടാണ്. സുധി വാല്മീകത്തിന് ശേഷം ഇലൈ എന്ന തമിഴ് ചിത്രത്തിലും സ്വാതി അഭിനയിച്ചു. അഗ്നി നക്ഷത്രം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളില്‍ ബാല താരമായി സ്വാതി അഭിനയിച്ചിട്ടുണ്ട്. ആശ ശരത്താണ് കുടുംബ സുഹൃത്തായ സ്വാതിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്.