E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

ഇതൊരു മലയാളം നടിയാണ്, അപാര മേക്ഓവർ കണ്ടു ഞെട്ടി ആരാധകര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആണ്‍വേഷത്തിൽ അഭിനയിച്ചു തകർത്ത ഒരുപിടി മലയാളി നായികമാർ നമുക്കുണ്ട്. ദയ എന്ന ചിത്രത്തിലൂടെ മഞ്ജു വാരിയറും, അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ ആനിയും, രസതന്ത്രത്തിലൂടെ മീരാ ജാസ്മിനുമൊക്കെ ആണുങ്ങളായി അവതരിച്ച് കിടിലൻ പ്രകടനം കാഴ്ചവച്ചവരാണ്. അക്കൂട്ടത്തിലേക്കിതാ ഒരു നായിക കൂടി ഇടം നേടുകയാണ്, മറ്റാരുമല്ല ബോൾ‌ഡ് ആൻഡ് ബ്യൂട്ടിഫുൾ നടി ശ്വേതാ മേനോൻ ആണത്. ശ്വേതയുടെ പുതിയ ലുക് ആണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ചയാകുന്നത്. 

നവൽ എന്ന ജുവൽ എന്ന ചിത്രത്തിനു വേണ്ടി ആൺവേഷത്തിൽ എത്തിയ ശ്വേത അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. താടിയും മുടിയും നീട്ടി വളർത്തി നീളൻ കുർത്ത ധരിച്ച് തലയിലൊരു തലപ്പാവും കെട്ടി ശ്വേത വരുന്നതു കണ്ടാൽ അതൊരു പെണ്ണാണെന്ന് ആരും പറയില്ല. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ ഒരു ഗാനത്തിൽ ശ്വേതയുടെ ഈ വേഷപ്പകർച്ച വ്യക്തമായി കാണാവുന്നതാണ്. 

സ്ത്രീയിൽ നിന്നും ഒരു വൃദ്ധനായി മാറുന്ന ശ്വേതയിൽ അമ്പരപ്പിക്കുന്ന മാറ്റമാണു കാണുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ അസലൊരു വൃദ്ധൻ തന്നെയായിട്ടുണ്ട് ശ്വേത. ശ്വേതയുടെ മകൾ സബൈനയ്ക്കു പോലും അമ്മയെ തിരിച്ചറിയുമെന്നു തോന്നുന്നില്ലെന്നാണ് പുതിയ ലുക്കു കണ്ടവർ പറയുന്നത്. എന്തായാലും ശ്വേതയുടെ ആൺലുക്കിന് ആരാധകരുടെ അഭിനന്ദന പ്രവാഹം ലഭിക്കുന്നുണ്ടെന്നു പ്രത്യേകം പറയേണ്ടല്ലോ.