E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:59 AM IST

Facebook
Twitter
Google Plus
Youtube

അച്ഛനോ മകനോ കൂടുതൽ സുന്ദരന്‍ ? ‍, വൈറലായി ഷാരൂഖും ആര്യനും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sharukh-aryan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചിലരെ കാണുമ്പോൾ നമ്മൾ പറയാറുണ്ട്, 'അച്ഛന്റെ മകൻ തന്നെ' എന്ന്. അച്ഛനോളം രൂപത്തിലും സ്വഭാവത്തിലും മകനു സാമ്യം തോന്നുമ്പോഴാണ് അങ്ങനെ പറയാറുള്ളത്. ബോളിവു‍ഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ മകൻ ആര്യനെ‌യും എല്ലാവരും ഇപ്പോൾ അങ്ങനെയാണു വിളിക്കുന്നത്. ലുക്കിലും മട്ടിലുമൊക്കെ ആര്യൻ അച്ഛന്റെ കാർബൺ കോപ്പിയാണ്. ഇപ്പോഴിതാ അടുത്തിടെ എയർപോർട്ടിൽ എത്തിയ ഇരുവരുടെയും ചിത്രങ്ങളാണ് വൈറലാകുന്നത്, ഒറ്റനോട്ടത്തിൽ ഇരട്ടകളെപ്പോലെ വേഷം ചെയ്താണ് ഈ അച്ഛനും മകനും ഇറങ്ങിയിരിക്കുന്നത്.  

മുംബൈ എയർപോർട്ടിൽ ​എത്തിയപ്പോഴാണ് ഷാരൂഖും മകനും ആരാധകരെ അത്ഭുതപ്പെടുത്തും വിധത്തിൽ ഒരേ ലുക്കിൽ എത്തിയത്. വൈറ്റ് ടീഷർട്ടും ബ്ലാക് ലെതർ ജാക്കറ്റും ധരിച്ച് ഒരേപോലുള്ള കൂളിങ് ഗ്ലാസും വച്ചാണ് ഇരുവരും എത്തിയത്. താരത്തിന്റെ മകനാണെന്ന ജാഡയൊന്നും ആര്യനില്ല, ആരാധകർക്കു വേണ്ടി ആവോളം പോസ് ചെയ്യുകയും ചെയ്തു. അമേരിക്കയിൽ ഫിലിം മേക്കിങ​് കോഴ്സ് ചെയ്യുന്ന ആര്യന്‍ അധികം വൈകാതെ അച്ഛന്റെ പാത പിൻതുടർന്ന് സിനിമാ മേഖലയിലേക്ക് എത്തുമെന്നാണ് പരക്കെയുള്ള സംസാരം.

ഇരുപതിലേക്കു കടക്കുന്ന ആര്യനെക്കുറിച്ച് ഷാരൂഖിന് ആശങ്കകളൊന്നുമില്ല. കുറച്ചുകൂടി വ്യക്തമാക്കിയാൽ  തന്നെക്കാൾ കൂടുതൽ ഭാവിയെക്കുറിച്ചു നല്ല ധാരണയുള്ളയാളാണ് ആര്യൻ എന്നാണ് ഷാരൂഖ് പറയുന്നത്. എപ്പോഴും തന്റെ ലക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കാറുള്ള ആളാണ് ആര്യൻ, ഒരുകാര്യത്തിൽ ആര്യന് നൂറുശതമാനം ഉറപ്പുമുണ്ട് അച്ഛനേക്കാൾ ഉയരത്തിൽ തനിക്കെത്തണം എന്ന കാര്യത്തിലാണത്രേ അത്.