ആരാധകര്‍ക്ക് ആവേശമായി അജിത്ത് ചിത്രം വിവേഗത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നു. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ട്രെയിലര്‍. ശിവയാണ് സംവിധാനം.
വീരം, വേതളം തുടങ്ങിയ ഹിറ്റുകളൊരുക്കിയ ശിവ വീണ്ടും അജിത്തിനൊപ്പം ഒന്നിക്കുകയാണ് വിവേഗത്തിലൂടെ. പുതിയ ചിത്രവും ആക്ഷന്‍ പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ഇന്റലിജന്‍സ് ഓഫീസറായാണ് അജിത്ത് ചിത്രത്തിലെത്തുന്നത്.സിനിമയുടെ 70ശതമാനവും ചിത്രീകരിച്ചിരിക്കുന്നത് യൂറോപ്പിലാണ്.
ബോളിവുഡ്താരം വിവേക് ഒബ്റോയ് ആണ് വില്ലന്‍. കാജല്‍ അഗര്‍വാള്‍ നായികയാകുന്നു. അനിരുദ്ധ് രവിചന്ദ്രറാണ് വിവേഗത്തിന് സംഗീതം ഒരുക്കിയത്. ഓഗസ്റ്റ് 24ന് സിനിമ തിയറ്ററുകളില്‍ എത്തും.