ലാല്‍ ജോസ് മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ആദ്യ വിഡിയോ സോങ് എത്തി. ഇതിനകം തന്നെ വൈറലായ ജിമിക്കി കമ്മല്‍ എന്നാ പാട്ടാണ് പുറത്ത് വന്നിരിക്കുന്നത്. യുവതാരനിരയാണ് പാട്ടില്‍ അണിനിരക്കുന്നത്.
വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ യുവതാരങ്ങളായ ശരത്, അരുണ്‍ കുര്യന് എന്നിവരാണ് ജിമിക്കി കമ്മല്‍ പാട്ടിലുള്ളത്.
ക്യാമ്പസുകളില്‍ ഇതിനകം തരംഗമായ പാട്ട് എഴുതിയത് അനില്‍ പനച്ചൂരാനാണ്. സംഗീതം ഷാന്‍ റഹ്മാന്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ അന്ന രാജനാണ് നായിക. സലിം കുമാര്‍, സിദ്ധിഖ്, പ്രിയങ്ക നായര്‍, അനൂപ് മേനോന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്.
പുറത്ത് വന്ന ആദ്യ പാട്ട് ലാല്‍ ആരാധകരെ കയ്യിലെടുക്കുന്നതിലും വിജയിച്ചിട്ടുണ്ട്.