E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

ബ്ളൂവെയിൽ കളിക്കാതെ തന്റെ പാട്ട് കാണൂ എന്ന് സന്തോഷ് പണ്ഡിറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

santhosh-pandit
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളം ഏറ്റവും അധികം ചർച്ച ചെയ്ത ഒരു സംഭവമാണ് ബ്ളൂവെയിൽ ഗെയിം. ആത്മഹത്യയിലേക്കു നയിക്കുന്ന ഈ മരണക്കളിയിൽ നിരവധി മലയാളികൾ ഏർപ്പെട്ടിട്ടുണ്ടെന്ന വാർത്ത ഏറെ ആശങ്കയോടെയാണ് കേരളം കാണുന്നത്. ഓരോ ദിവസവും നെഞ്ചിടിപ്പ് കൂട്ടുന്ന വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നത്.

ബ്ളൂവെയിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ സന്തോഷ് പണ്ഡിറ്റ്. ബ്ളൂവെയിൽ കളിക്കാതെ തന്റെ പാട്ടുകൾ യൂ ട്യൂബിൽകണ്ട് രസിച്ചൂ കൂടെയെന്നാണ് താരം ചോദിക്കുന്നത്. തന്റെ വീരസാഹസിക കഥകളും  ലീലാ വിലാസങ്ങളും പരസ്പരം പറഞ്ഞു രസിക്കാനും പറയുന്നു. തനിക്ക് ശരീര സുഖമില്ലെന്നും ബെഡ് റെസ്റ്റിലാണെന്നും പോസ്റ്റിൽ പറയുന്നു. 

ഫേസ്ബുക്കിന്റെ പൂർണരൂപം-

ബ്ളൂ വെയ്ൽ എന്നൊരു ഗെയിം കളിച്ച് കുറേ പേർ ആത്മഹത്യ ചെയ്യുന്നു എന്നു കേൾക്കുന്നു...കഷ്ടം . ഇവർക്കൊക്കെ സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകൾ യൂട്യൂബിൽ

കണ്ടും ,സിനിമകൾ കണ്ടും, അദ്ദേഹത്തിന്റെ വീരസാഹസിക കഥകളും, ലീലാ വിലാസങ്ങളും പരസ്പരം പറഞ്ഞു രസിച്ചൂടെ...കൂടെ പഴയ എന്റെ കുറേ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാൽ ബഹു കേമം...ഇവിടെ നമ്മുക്ക് ഉത്തരവാദിത്വങ്ങൾ ചെയ്ത് - ചെയ്ത് ജീവിക്കാനേ സമയമില്ല...മക്കൾക്ക് സ്മാർട്ഫോണും  മറ്റും എൽകെജിയിൽ പഠിക്കുമ്പോഴെ വാങ്ങി കൊടുക്കുന്ന പാരന്റ്സിന് മക്കളെ നല്ല ഉപദേശങ്ങളും, ശരിയും തെറ്റും ബോധ്യപ്പെടുത്തി വളർത്തിക്കൂടെ...(വിനാശകാലേ വിപരീത ഗെയിം). ദയവു ചെയ്ത് മീഡിയാസ് (ചാനലുകാർ പ്രതേൃകിച്ചും ) ഇതിന് വാർത്താ പ്രാധാന്യം കൊടുക്കരുതേ....ഇപ്പോൾ തുടങ്ങും രാത്രി ചർച്ച.. ഗെയിം കളിച്ചവരുടെ രസകരമായ എക്സ്പീരിയൻസ് സഹിതം...

(സുഖക്കുറവുള്ളതിനാൽ കമന്റ്സിന് റിപ്ളേ പ്രതീക്ഷിക്കരുത്...ഗെയിം കാരണം സൂയിസൈഡ് ഉണ്ടാകുന്നു എന്ന വാർത്ത കേട്ട് വിഷമിച്ചാണ് തീരെ വയ്യാതേയും ഇത്രയും ടൈപ് ചെയ്തത്..ബെഡ് റെസ്റ്റ് ആണേ . വയ്യ.. ..)

എല്ലാവർക്കും നല്ലത് വരട്ടെ....

By..Santhosh Pandit. (ഉരുക്കൊന്നുമല്ല തനി തങ്കമാ...)