മലയാളത്തില്‍ നിന്ന് അഞ്ച് പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനം ആരംഭിക്കും. ഹണി ബീ 2.5, കറുത്ത ജൂതന്, ഇ, നവല്‍ എന്ന ജുവല്‍, ബോബി എന്നീ ചിത്രങ്ങളാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ഓണം റിലീസിന് മുന്നേ എത്തുന്ന ചിത്രങ്ങളില്‍ മികച്ച പ്രതീക്ഷയാണ് ആസ്വാദകര്‍ക്കുള്ളത്.
ഹണി ബീയുടെ ലൊക്കേഷന്‍ പശ്ചാതലമാക്കി ഒരു പുതിയ പരീക്ഷണത്തിനാണ് 2.5 ശ്രമിക്കുന്നത്. ആസ്കര്‍ അലി, ലിജോ മോള് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ഷൈജു അന്തിക്കാട് സംവിധാനം.
സലിംകുമാര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുത്ത ജൂതന്. ചരിത്രം മറന്ന ഒരുപറ്റം ജൂതന്മാരുടെ കഥയാണ് സിനിമ പറയുന്നത്.
ഹൊറര്‍ ത്രില്ലര്‍ കഥയുമായാണ് ഇ എത്തുന്നത്. ഗൗതമി പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം കുക്കു സുരേന്ദ്രന് സംവിധാനം ചെയ്തിരിക്കുന്നു. ശക്തമായ സ്ത്രീപക്ഷ കഥ പറയുകയാണ് നവല്‍ എന്ന ജുവല്‍. ശ്വേതാമേനോന്, അനു സിത്താര, റീം കദീം എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്നു.
മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജന് നായകനാകുന്ന ചിത്രമാണ് ബോബി. മിയയാണ് നായിക. തിരക്കഥ ഒരുക്കി സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഷെബിയാണ്.