ചിങ്ങം ഒന്നിന് മലയാളികൾക്ക് പുതുവത്സരാംശസകൾ നേർന്ന് ദുൽക്കർ സൽമാൻ. തനി നാടൻ മലയാളിലുക്കിലുള്ള കിടിലൻ ഫോട്ടോയും ആശംസകൾക്കൊപ്പം പങ്കുവച്ചു.
മലയാള മനോരമ ഓണം വാർഷിക പതിപ്പിനായുള്ള പ്രത്യേക അഭിമുഖത്തിനായി എടുത്ത ചിത്രമാണിത്. മലയാള മനോരമ ഫോട്ടോഗ്രാഫർ ആര് എസ് ഗോപനാണ് ചിത്രം പകർത്തിയത്.
ഫെയ്സ്ബുക്കിൽ ചിത്രം തരംഗമായി കഴിഞ്ഞു. അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ പതിനായിരക്കണക്കിന് ലൈക്സ് ആണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ മുപ്പതിനായിരം ലൈക്സ് പിന്നിട്ടുകഴിഞ്ഞു.