സെലിബ്രിറ്റി ബ്രാൻഡിങ്ങിന് പുതിയ മുഖം തുറന്നു കൊടുത്തത് സമൂഹമാധ്യമങ്ങളാണ്. ഒരുപക്ഷേ പ്രിന്റ്-വിഷ്വല്‍ മീഡിയയേക്കാള്‍ അടുപ്പത്തോടെ ആരാധകരുമായി നേരിട്ട് സംവദിക്കുന്ന ഒരു ഫീല്‍ ഉണ്ടാക്കാന്‍ ഈ സെലിബ്രിറ്റി വെബ്സൈറ്റുകളും ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഒരു പരിധിവരെ കാരണമായിട്ടുണ്ട്.
ഈ ഗണത്തില്‍ ഏറ്റവും പോപ്പുലര്‍ ആയ ഒന്നാണ് മോഹന്‍ലാലിന്റെ ദ് കംപ്ലീറ്റ് ആക്ട്ടര്‍ ഡോട്ട് കോം എന്ന ഒഫിഷ്യല്‍ വെബ്സൈറ്റ്. ഏറ്റവും കൂടുതല്‍ വിസിറ്റ് ഉള്ള ഇന്ത്യന്‍ സെലിബ്രിറ്റി വെബ്സൈറ്റ് ആണിത്. വര്‍ഷത്തെ മികച്ച വെബ്സൈറ്റ് മാനേജ്മെന്റിനുള്ള അവാര്‍ഡ് നേടിയ ലെനികോ സൊല്യൂഷന്‍സ് എന്ന ടീമാണ് ഈ വെബ്സൈറ്റ് മാനേജ് ചെയ്യുന്നത്.സ്ഥാപനത്തിന്റെ പങ്കാളികളിലൊരാളായ അഡ്വ.സ്മിതാനായര്‍ മനോരമ ഓണ്‍ലൈനുമായി സംസാരിയ്ക്കുന്നു.
ദ് കംപ്ലീറ്റ് ആക്റ്റർ ഡോട്ട് കോം?
ഞാനും സജീവ് സോമനും ചേര്‍ന്നാണ് ലെനികോ എന്ന ഐടി സൊല്യൂഷന്‍സ് കമ്പനി ആരംഭിയ്ക്കുന്നത്. സജീവ് ഐ ടി പ്രോഫഷണലാണ്. ഞാന്‍ ലീഗല്‍ ഫീല്‍ഡില്‍ നിന്നും. രണ്ടും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ വളരെ പോസിറ്റീവ് ആയ ചില സാധ്യതകളായി മാറുകയായിരുന്നു. സജീവ് മോഹന്‍ ലാല്‍ സാറിന്റെ സ്റ്റാഫ് ആണ്. അങ്ങനെയാണ് ദ കംപ്ലീറ്റ് ആക്റ്റർ ഡോട്ട് കോം എന്ന വെബ്സൈറ്റ് ഞങ്ങള്‍ റീവാമ്പ് ചെയ്തത്. ആ വെബ്സൈറ്റിന്റെ പുതിയ വേര്ഷന്വന്നു കഴിഞ്ഞു. ഇന്ത്യയില്‍ത്തന്നെ വേറൊരു സെലിബ്രിറ്റിയുടെയും ഒഫിഷ്യല്‍ സൈറ്റില്‍ ഇത്രയും ഇന്ററാക്ഷന്‍സ് ഉണ്ടാവാറില്ല. സൈറ്റിന്റെ ഭാഗമായി ലാല്‍ സ്റ്റോര്‍ എന്ന പേരില്‍ ഒരു ഓക്ഷന് സ്റ്റോറും ഉണ്ട്. ഇത്തരം പുതുമകള്‍ കൊണ്ടാണ് മികച്ച സെലിബ്രിറ്റി സൈറ്റിനുള്ള Indywood അവാര്‍ഡ് ലഭിയ്ക്കുന്നത്.
എന്റര്ടെയിന്മന്റ് ലോ എന്ന ബിസിനസ് സാധ്യത?
സമൂഹമാധ്യമങ്ങളുടെ ഉപയോഗം കൂടിയതോടെ അതിനോടനുബന്ധിച്ച നെഗറ്റീവ് ആയ കാര്യങ്ങളും കൂടുതലായി ഉയര്‍ന്നുവന്നു. കോപ്പി റൈറ്റ് ഇഷ്യൂസ് ഒക്കെ ഡീല്‍ ചെയ്യുന്നവര്‍ ഇവിടെ കുറവാണ്. അതുപോലെ സിനിമയിലാണെങ്കില്‍ ആര്‍ട്ടിസ്റ്റ് എഗ്രിമെന്റ്സ്,അതുപോലെ ഡിജിറ്റല്‍ മീഡിയ സപ്പോര്‍ട്ട് ആവശ്യമായ കാര്യങ്ങള്‍,സൈറ്റിൽ ബ്ലോക്ക് ചെയ്യേണ്ടതായ ഇഷ്യൂസ്,ഡിഫെയിം കംപ്ലയിന്‍സ് ഒക്കെ ഡീല്‍ ചെയ്യേണ്ട വിഷയങ്ങളായി വരും.