ബാഹുബലി എന്ന ബ്രഹാമാണ്ഡ ചിത്രത്തിലെ രാജമാതാ ശിവഗാമി ദേവിയെ ഇനി മറന്നേക്കൂ എന്നു പറഞ്ഞാൽ ചിലരെങ്കിലും കലഹിക്കും. കാരണം ഒരു കഥാപാത്രത്തോട് അഭിനേതാവിന് എത്രത്തോളം നീതിപുലർത്താമോ അതിലുമധികം ഗംഭീരമായാണ് രമ്യാകൃഷ്ണൻ എന്ന നടി ശിവഗാമി ദേവിയെ അവതരിപ്പിച്ചത്. പറഞ്ഞും കേട്ടും സിനിമാപ്രേമികളുടെ മനസ്സിൽ ശിവഗാമി ദേവിയുടെ ചിത്രം വളരെ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞു. അപ്പോഴാണ് ക്ലാസ്ലുക്കിൽ ഒരു മാസികയുടെ കവർ ചിത്രമായെത്തി രമ്യ ആരാധകരെ ഞെട്ടിച്ചത്.
ഹോട്ട്, സെക്സി, ക്ലാസ് ഇങ്ങനെ പല വിശേഷണങ്ങളാണ് രമ്യയുടെ പുതിയ മേക്കോവറിന് ലഭിക്കുന്നത്. ജെ.െഫ്.ഡബ്ലു കവർ പേജിലാണ് കിടിലൻ ലുക്കുമായി രമ്യഎത്തിയിരിക്കുന്നത്. 46–ാം വയസ്സിലും തിളങ്ങുന്ന സൗന്ദര്യത്തോടെ പതറാത്ത ആത്മവിശ്വാസത്തോടെ ഗ്ലാമർലോകകത്ത് നിലനിൽക്കുന്ന രമ്യ ശരിക്കും ന്യൂജനറേഷൻ നടിമാർക്കൊരു പാഠപുസ്തകമാണെന്നാണ് ആരാധകർ പറയുന്നത്. കവർഫോട്ടോയുടെ ഭാഗമായി ചിത്രീകരിച്ച ഫോട്ടോഷൂട്ട് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി.