ദുൽക്കർ സൽമാന്റെ ബോളീവുഡ് ചിത്രം വരുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇർഫാൻഖാനൊപ്പമാണ് ദുൽഖറിന്റെ ബോളീവുഡ് പ്രവേശനം. മിഥില പൽക്കറാണ് നായിക. ആകാശ് ഖുറാന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഹിന്ദി ചിത്രത്തിന്റെ ഓഡിഷനെന്ന് തോന്നിപ്പിക്കുന്ന ഒരു ഓഡിഷൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
അനുജനെ വഴക്കുപറയുന്ന രംഗമാണ് പുറത്തായിരിക്കുന്നത്. മണിരത്നത്തിന്റെ ഓക്കെ കൺമണിയിലൂടെ തമിഴ് അസലായി വഴങ്ങുമെന്ന് തെളിയിച്ച ദുൽക്കറിന് ഹിന്ദിയും അനായാസമാണെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ. സ്വതസിദ്ധമായശൈലിയിൽ തൻമയത്വത്തോടെയാണ് ദുൽഖർ ഹിന്ദി ഡയലോഗുകൾ പറയുന്നത്. ഓഡീഷൻ ക്ലിപും ഇരുംകൈയുനീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.