E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

സിനിമാലോകം ദിലീപിനോട് പെരുമാറിയ രീതി അമ്പരപ്പിച്ചു; റസൂൽ പൂക്കുട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dileep-resulpookutty
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപിനെ പിന്തുണച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ മലയാളസിനിമാലോകം ഒന്നടങ്കം തിരിഞ്ഞത് കണ്ടപ്പോൾ അമ്പരന്നുപോയെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ദേശീയതലത്തിൽ തന്നെ പ്രസിദ്ധനായ ഒരാൾ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്നത്.

റസൂൽ പൂക്കുട്ടിയുടെ കുറിപ്പ് വായിക്കാം–

ദിലീപ് അറസ്റ്റിലായതോടെ മലയാളസിനിമാലോകം അദ്ദേഹത്തിനെതിരെ പെരുമാറുന്നത് കണ്ട് അമ്പരന്നു പോയി.ദിലീപിനെ അറസ്റ്റ് ചെയ്ത ആ നിമിഷം എല്ലാവരും അയാളെ ഉപേക്ഷിച്ചു. പ്രാഥമിക അംഗത്വത്തിൽ നിന്നും അമ്മ സംഘടന അദ്ദേഹത്തെ ഒഴിവാക്കി. 

നമ്മുടെ നീതിന്യായ വ്യവസ്ഥ പ്രകാരം കുറ്റം തെളിയുന്നതുവരെ ഒരാള്‍ നിരപരാധിയാണ്.  എന്തിനാണ് ഇത്ര പെട്ടന്ന് അദ്ദേഹത്തെ കുറ്റക്കാരനാക്കുന്നത്.

ഒരുകൂട്ടം ആളുകൾ ദിലീപിന്റെ കേസ് എന്താണെന്ന് അറിയാൻ എത്തിനോക്കുന്ന ഒരു സ്വഭാവം ഉണ്ട്. ടിആർപി റേറ്റിങ് കൂട്ടാനുള്ള നാടകം മാത്രമായിരുന്നു ഈ കേസിലെ മാധ്യമവിചാരണകൾ. തെളിവെടുപ്പിനായി പൊതുസമൂഹത്തിന് മുന്നിലൂടെ അദ്ദേഹത്തെ കൊണ്ടുപോയത് തന്നെ തെറ്റാണ്. 

ഈ കേസിൽ കോടതി വിവേകത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ പറയുന്നതുകൊണ്ട് ആ പെൺകുട്ടിക്കുണ്ടായ ക്രൂരമായ അനുഭവത്തെ മാറ്റിനിർത്തുകയല്ല, തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം. സ്ത്രീകൾക്കെതിരാ അക്രമം ന്യായീകരിക്കാൻ കഴിയില്ല. എന്നാല്‍ ഈ കേസിൽ മലയാളിയുടെ മനോഭാവമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. ദിലീപ് തെറ്റുകാരനല്ലെങ്കിൽ പരിതാപകരമെന്നേ പറയാന്‍ കഴിയൂ.