E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ശിവാഗാമിദേവിയുടെ ശൗര്യം മറന്നേക്കൂ; ഇനി രമ്യയുടെ ക്ലാസ്‌ലുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ramya-krishna
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബാഹുബലി എന്ന ബ്രഹാമാണ്ഡ ചിത്രത്തിലെ രാജമാതാ ശിവഗാമി ദേവിയെ ഇനി മറന്നേക്കൂ എന്നു പറഞ്ഞാൽ ചിലരെങ്കിലും കലഹിക്കും. കാരണം ഒരു കഥാപാത്രത്തോട് അഭിനേതാവിന് എത്രത്തോളം നീതിപുലർത്താമോ അതിലുമധികം ഗംഭീരമായാണ് രമ്യാകൃഷ്ണൻ എന്ന നടി ശിവഗാമി ദേവിയെ അവതരിപ്പിച്ചത്. പറഞ്ഞും കേട്ടും സിനിമാപ്രേമികളുടെ മനസ്സിൽ ശിവഗാമി ദേവിയുടെ ചിത്രം വളരെ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞു. അപ്പോഴാണ് ക്ലാസ്‌ലുക്കിൽ ഒരു മാസികയുടെ കവർ ചിത്രമായെത്തി രമ്യ ആരാധകരെ ഞെട്ടിച്ചത്.

ഹോട്ട്, സെക്സി, ക്ലാസ് ഇങ്ങനെ പല വിശേഷണങ്ങളാണ് രമ്യയുടെ പുതിയ മേക്കോവറിന് ലഭിക്കുന്നത്. ജെ.െഫ്.ഡബ്ലു കവർ പേജിലാണ് കിടിലൻ ലുക്കുമായി രമ്യഎത്തിയിരിക്കുന്നത്. 46–ാം വയസ്സിലും തിളങ്ങുന്ന സൗന്ദര്യത്തോടെ പതറാത്ത ആത്മവിശ്വാസത്തോടെ ഗ്ലാമർലോകകത്ത് നിലനിൽക്കുന്ന രമ്യ ശരിക്കും ന്യൂജനറേഷൻ നടിമാർക്കൊരു പാഠപുസ്തകമാണെന്നാണ് ആരാധകർ പറയുന്നത്.

ബാഹുബലി എന്ന ചിത്രത്തിന്റെ വമ്പൻ വിജയം രമ്യകൃഷ്ണൻ എന്ന നടിയുടെ കരിയർഗ്രാഫും തീർച്ചയായും ഉയർത്തിയിട്ടുണ്ട്. അമ്മ വേഷങ്ങൾ ഏറ്റെടുക്കാൻ ഭയപ്പെടുന്ന നടികളിൽ നിന്ന് വ്യത്യസ്തനായി ബാഹുബലിയിലെ നായകന്റെയും വില്ലന്റെയും അമ്മയായി രമ്യപകർന്നാടി. ഒന്നും ചെയ്യാതെ മക്കളുടെ നിഴലിൽ ഒതുങ്ങിപ്പോകാത്ത അമ്മക്കഥാപാത്രത്തെയല്ല രമ്യതിരഞ്ഞെടുത്തത് എന്നതും പ്രത്യേകം ശ്രദ്ധിക്കണം.

ബാഹുഹലി എന്ന ചിത്രം കണ്ടവരാരും രാജമാതാ ശിവഗാമി ദേവിയെ മറക്കില്ല. അമ്മ വേഷത്തോട് നോ പറയുകല്ല മറിച്ച് കരുത്തുറ്റ അമ്മക്കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്ന് അവർ തന്റെ കരിയറിലൂടെ പറയാതെ പറഞ്ഞു. ഇനിയും പ്രേക്ഷകർക്ക് ശിവഗാമി ദേവിയെ ധൈര്യമായി മറക്കാം. കാരണം  തന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങൾ ഇനിയും പ്രേക്ഷകർ കാണാനിരിക്കുന്നതേയുള്ളൂ എന്ന ആത്മവിശ്വാസം ആ കവർപേജിലെ രമ്യയുടെ മുഖചിത്രത്തിൽ നിന്ന് വായിച്ചെടുക്കാം.