മലയാള സിനിമയുടെ പ്രിയതാരം ദുൽഖർ സൽമാൻ ബി ടൗണിലും ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്നു. റോണി സ്ക്രുവാല നിർമിക്കുന്ന ചിത്രത്തിലാണ് ഡിക്യു അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ഇർഫാൻ ഖാൻ, മിഥില പൽക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. അക്ഷയ് ഖുറാനയാണ് സംവിധാനം. ഹുസൈൻ ദലാൽ, അക്ഷയ് ഖുറാന എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷൂട്ടിങ് സെപ്റ്റംബറിൽ തുടങ്ങും. 2015 ൽ മണിരത്നം ചിത്രമായ ഒകെ കൺമണിയിലൂടെയാണ് ഡിക്യു അന്യഭാക്ഷയിലേക്കു കാലെടുത്തു വയ്ക്കുന്നത്.
Advertisement