ദിലീഷ് പോത്തന് ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമോ? അഭ്യൂഹങ്ങളില്‍, അല്പം സത്യവും ചില പ്രശ്നങ്ങളും ഉണ്ടെന്നാണ് ദിലീഷ് പോത്തന്റെ മറുപടി.
റിലീസിനൊരുങ്ങുന്ന പുള്ളിക്കാരന് സ്റ്റാറാ, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങളില്‍ ദിലീഷ് പോത്തന് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എന്റെ ഐഡിയ ആയിപ്പോയെന്ന ബേബിച്ചായന് സ്റ്റൈലില്‍ ഒരു മറുപടി.
കര്‍ണാടക ചലച്ചിത്ര അക്കാദമിയുടെ മലയാളം ഫിലിം ഫെസ്റ്റിവലില്‍ അതിഥിയായാണ് ദിലീഷ് പോത്തന് ബെംഗളൂരുവില്‍ എത്തിയത്. എട്ട് മലയാളചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.