E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

രാഷ്ട്രീയ കൊലപാതകത്തിലും പീഡനത്തിലും കേരളം നമ്പർ വൺ: വികസനം പ്രവാസികൾ തന്ന ഭിക്ഷയെന്ന് പണ്ഡിറ്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

santhosh-pandit
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളം കൊലക്കളമാണെന്ന  പ്രചരണത്തിന് കേരളം നമ്പർ വൺ എന്ന മറുപടിയായിരുന്നു സോഷ്യൽമീഡിയയിൽ വൈറലായത്. ശരിക്കും കേരളം ഒന്നാമത് ആണോ. സോഷ്യൽമീഡിയ ആഘോഷിക്കുന്ന സൂപ്പർ താരം സന്തോഷ് പണ്ഡിറ്റിനോട് ഈ ചോദ്യം ചോദിച്ചാൽ പീഡനത്തിലും രാഷ്ട്രീയ കൊലപാതകങ്ങളിലുമാണ് കേരളം ഒന്നാമതെന്ന് സന്തോഷ് പണ്ഡിറ്റ് പറയും. ഇത്തരം അഭിപ്രായപ്രകടനം ഒരു വിഭാഗത്തെ തനിക്ക് എതിരാക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായ പ്രകടനം. ഈ പോസ്റ്റ് ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണണമെന്നും  പണ്ഡിറ്റ് പറയുന്നു. പരസ്പരം ജാഡ കാണിക്കാനാണ് ഇവിടെയുള്ളവർക്ക് താൽപര്യമെന്നും  പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ചില കാര്യങ്ങളിൽ കേരളത്തേക്കാൾ ബഹുദൂരം മുന്നിലാണെന്നും പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം–

കേരളം നമ്പർ വൺ ആണോ, നമ്പർ 11 ആണോ എന്നൊരു വിഷയം ചിലർ കുറച്ച് ദിവസങ്ങളായ് ചർച്ച ചെയ്യുന്നു. ഏതാണ്ട് ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും യാത്ര ചെയ്ത അനുഭവം വെച്ച് ഞാൻ വിലയിരുത്തുന്നു. പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ കേരളത്തേക്കാൾ ബഹുദൂരം മുന്നിലാണ്.

അതിന് കാരണം പറയാം, കൂടുതൽ യുവജനങ്ങൾക്കും അവിടെ ജോലിയുണ്ട്. ബാഹ്യമായി മൊൈബൽ, കാർ, വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതിൽ 

കേരളം നമ്പർ വൺ ആണ്. 

വികസനത്തിന്റെ കാര്യത്തിൽ തമിഴ്നാടും, കർണ്ണാടകയും നമ്മെക്കാൾ മുന്നിലാണ്....അഴിമതി കുറഞ്ഞ ഭരണത്തിൽ ഡൽഹി നല്ലതാണ്. ഗോവയും പുരോഗതിയിൽ മുന്നിലാണ്. സാക്ഷരത, ജനങ്ങൾ തമ്മിലുള്ള ഇടപഴകൽ എന്നിവയിൽ കേരളം മുന്നിലായി എന്നു തോന്നുന്നു.

നമ്മുടെ പുരോഗതി വിദേശത്തു പോയ് ജീവിതം ഹോമിക്കുന്ന പ്രവാസികൾ തന്ന ഭിക്ഷയാണ്..അല്ലാതെ ഒരു സർക്കാരിന്റെയും ഭരണമികവല്ല. ലോട്ടറി, മദ്യം ഇവ വിറ്റു കിട്ടുന്ന കാശു കൊണ്ടാണ് ഇവിടെയുള്ള വികസനങ്ങൾ നടക്കുന്നത്...കാർഷിക മേഖലയിൽ കൂടുതൽ പുരോഗതി നേടി, കൂടുതൽ തൊഴിൽ അവസരങ്ങൾ കൊടുത്ത് കേരളം സ്വയം പര്യാപ്തത നേടണം. ബലൂൺ പോലെ ഉൗതി വീർപ്പിച്ച പുരോഗതി കൊണ്ടു ഒരു ഗുണവും ഇല്ല...തമിഴ്നാടും, കർണ്ണാടകയും സഹകരിച്ചില്ലെങ്കിൽ മലയാളി പട്ടിണിയാകും. ഓർത്തോ.

വിദേശത്തുള്ളവർ തിരിച്ചു വന്നാൽ അവരെ ഉൾകൊള്ളിനുള്ള സ്ഥലം കേരളത്തിനുണ്ടോ ? ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യത ഉള്ള സംസ്ഥാനം ആണ് നമ്മുടേത്...മറക്കരുത്...കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു എല്ലാ മതത്തിലും കൂടുതൽ അന്ധമായിട്ടുള്ള വിശ്വാസങ്ങൾ, ആചാരങ്ങൾ, 

സ്‌ത്രീകളോടുള്ള മോശം സമീപനം, പീഡനം, കള്ള പണം, മറ്റുള്ളവരെ പരിഹസിക്കുക, രാഷ്ട്രീയ കൊലപാതകങ്ങൾ എന്നിവയിലും മുൻപന്തിയിൽ ആണ് ...