രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് മനസുതുറന്ന് മരുമകനും നടനുമായ ധനുഷ്. ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് രജനിയെന്നും അദ്ദേഹം രാഷ്ട്രീയത്തിലെത്തിയാൽ വളരെ നല്ലതെന്നും ധനുഷ് പ്രതികരിച്ചു. രജനിയുടെ അടുത്തനീക്കത്തിനായി താനും കാത്തിരിക്കുകയാണെന്നും ധനുഷ് മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
രജനീകാന്ത് രാഷ്ട്രീയത്തിൽ എത്തുമോ?. രാഷ്ട്രീയത്തിലേക്കുള്ള രജനിയുടെ വരവിനുള്ള എല്ലാ സാധ്യതയും പങ്കുവച്ചായിരുന്നു ധനുഷിന്റെ മറുപടി. ജനങ്ങൾ രജനിയെ ഏറെ ഇഷ്ടപ്പെടുന്നു. അങ്ങനെയൊരാൾ രാഷ്ട്രിയത്തിലെത്തിയാൽ വളരെ നല്ലത്.
രജനിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ ധനുഷ് തനിക്കെതിരെ ഉയർന്ന വിവിധ ആരോപണങ്ങൾക്കും മറുപടി നൽകി. ധനോഷുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി 7.30ന് മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്യും.