E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

താരങ്ങളുടെ ചാനൽ ബഹിഷ്കരണം; പ്രതികരണവുമായി ശ്വേത മേനോൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shweta-amma
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാള സിനിമാലോകത്ത് ഇപ്പോൾ നടക്കുന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ ചാനലുകൾ ബഹിഷ്കരിക്കുന്നുവെന്ന് അറിയിച്ചിരുന്നു. ടിവിയിലെ ഓണപ്പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്ന അനൗദ്യോഗിക തീരുമാനം താരങ്ങൾ കൈക്കൊണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തിൽ പ്രതികരണവുമായി നടി ശ്വേത മേനോൻ രംഗത്തെത്തി. തന്റെ അറിവില്‍ അത്തരത്തിലൊരു സംഭവമില്ലെന്നും അങ്ങനെ ചാനല്‍ ബഹിഷ്‌കരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടിലെന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി. ഇങ്ങനെയൊരു നിലപാടു സ്വീകരിക്കുന്നതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ഒരു സംഘടനയുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഔദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോള്‍മാത്രം അക്കാര്യം ചര്‍ച്ച ചെയ്യാമെന്നും ശ്വേത പറഞ്ഞു. പുതിയ ചിത്രം നവല്‍ എന്ന ജൂവലിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നടിയെ ആക്രമിച്ച കേസും തുടർന്ന ദിലീപ് അറസ്റ്റിലായ വാർത്തയുമൊക്കെ വിശദമായി റിപ്പോർ‌ട്ട് ചെയ്തത് സിനിമാ മേഖലയെ പ്രതികൂലമായി ബാധിച്ചതിൽ പ്രതിഷേധിച്ച് ചാനലുകൾ ബഹിഷ്ക്കരിക്കാൻ താരങ്ങൾ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചകളും തുടർന്നുണ്ടായ സംഭവവികാസങ്ങളും താരങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. 

മലയാളസിനിമയുടെ ഉത്സവ സീസണാണ് ഓണക്കാലം. നിരവധി ചിത്രങ്ങളാണ് ഈ സമയത്ത് റിലീസിനായി തയ്യാറെടുക്കുന്നത്. എന്നാൽ റിലീസ് സിനിമകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ചാനലുകളിലും പോകേണ്ടെന്ന തീരുമാനത്തിലാണ് മലയാളതാരങ്ങൾ. സിനിമയ്ക്കു മാത്രമല്ല ചാനലുകൾക്കും ഒാണക്കാലം റേറ്റിങ്ങിൽ ഉയർച്ച ലഭിക്കുന്ന സമയമാണ്. അതിൽ വലിയ പങ്കു വഹിക്കുന്നത് സിനിമാ താരങ്ങളും അവരുടെ പരിപാടികളുമാണ്. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ നടക്കുന്ന ചാനൽ ചർച്ചകളിലും പ്രമുഖതാരങ്ങളൊന്നും പങ്കെടുക്കാറില്ല. കൂടുതലും പഴയ സംവിധായകരും നിർമാതാക്കളും മാത്രമാണ് വിഷയത്തിൽ പ്രതികരിക്കാനെത്തുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിൽ കുഴപ്പിക്കുന്ന ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്ന ഭയവും ഇവരുടെ ഉള്ളിലുണ്ട്.  താരങ്ങളുടെ ‘നിസ്സഹകരണ സമരം’ സിനിമയെയാണോ ചാനലിനെയാണോ ബാധിക്കുക എന്ന് കണ്ടറിയണം. 

കൂടുതൽ വായനയ്ക്ക്