E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

‘സുറ കണ്ട് പകുതിക്ക് ഇറങ്ങിപ്പോയി’; മാധ്യമപ്രവർത്തകയ്ക്കെതിരെ വിജയ് ആരാധകർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bhairava-movie-vijay
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിജയ് ചിത്രത്തെ വിമർശിച്ച മാധ്യമപ്രവർത്തകയ്ക്ക് നേരെ ആരാധകരുടെ സൈബർ ആക്രമണം. സുറ സിനിമയെക്കുറിച്ച് മോശം അഭിപ്രായം ട്വിറ്ററില്‍ എഴുതിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍-അനുഷ്‌കാ ശര്‍മ്മ ചിത്രമായ ജബ്ബ് ഹാരി മെറ്റ് സേജല്‍ എന്ന കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുന്നതിനിടയില്‍ വിജയ് ചിത്രത്തെ കുറിച്ച് മാധ്യമപ്രവർത്തകയായ ധന്യ രാജേന്ദ്രന്‍ നടത്തിയ പരാമര്‍ശമാണ് ആരാധകരെ ചൊടിപ്പിച്ചത്. 

‘വിജയ് ചിത്രം ‘സുറ’ ഇടവേള വരെയാണ് കണ്ടത്. അതു കഴിഞ്ഞപ്പോള്‍ തിയറ്ററിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. എന്നാല്‍ ജബ് ഹാരി മെറ്റ് സേജാല്‍ ആ റെക്കോര്‍ഡ് തകര്‍ത്തു. ഇന്റര്‍വെല്‍വരെ പോലും എനിക്ക് ഇരിക്കാന്‍ കഴിഞ്ഞില്ല.–ഇങ്ങനെയാണ് ധന്യ രാജേന്ദ്രന്‍ ട്വിറ്ററില്‍ എഴുതിയത്. ഇതേ തുടർന്ന് വിജയ് ആരാധകര്‍ ട്വിറ്ററില്‍ ധന്യയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു. ഇവർക്ക് നേരെ ട്രോളുകളും അസഭ്യവർഷവും ആരാധകർ ചൊരിഞ്ഞു. ട്വീറ്റ് ചെയ്ത് രണ്ടു ദിവസങ്ങൾക്ക് ശേഷവും വിജയ് ആരാധകര്‍ ധന്യയ്‌ക്കെതിരായ അസഭ്യ വര്‍ഷം നിര്‍ത്തിയിട്ടില്ല.

#PublicityBeepDhanya എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ മോശം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് 30,000 ലധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ പ്രചരിച്ചത്. സൈബര്‍ ആക്രമണത്തെ നിയമപരമായി നേരിടാന്‍ തന്നെയാണ് ധന്യയുടെ തീരുമാനം. ഇതുസംബന്ധിച്ച് ചെന്നൈ പോലീസ് കമ്മീഷണർക്ക് നടി പരാതി നൽകി.