E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

ഫ്രോഡ് വേല വേണ്ട; ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്ത് നടി പാർവതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mala-parvathi.png.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സോഷ്യൽമീഡിയയിൽ സെലിബ്രിറ്റികൾക്കു നേരെയുള്ള ആക്രമണങ്ങളും അവഹേളനങ്ങളും തുടരുന്നു. മിക്ക സെലിബ്രിറ്റികളുടെയും ഫെയ്സ്ബുക്ക്, ട്വിറ്റർ പേജുകൾ കൈകാര്യം ചെയ്യുന്നത് സ്വകാര്യ ഏജൻസികളോ മറ്റു സന്നദ്ധപ്രവർത്തകരോ ആണ്. എന്നാൽ ഇവരിൽ ചിലർ അവരുടെ ബിസിനസ് ആവശ്യങ്ങൾക്കും സെലിബ്രിറ്റികളുടെ ഫെയ്സ്ബുക്ക് പേജ് ഉപയോഗിക്കുന്നുണ്ട്.

ലക്ഷങ്ങൾ ലൈക്കുള്ള പേജിൽ വിഡിയോകളും പോസ്റ്റുകളും ഷെയർ ചെയ്താൽ വാണിജ്യപരമായി വൻ നേട്ടമുണ്ടാക്കാനാകും. ഇതിനായി ചിലർ സെലിബ്രിറ്റികളുടെ പേജുകൾ ദുരുപയോഗം ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ ദിവസം നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതിയുടെ ഫെയ്സ്ബുക്ക് പേജിലും അവഹേളിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. പേജ് അഡ്മിന്റെ ഇഷ്ടപ്രകാരമാണ് പോസ്റ്റ് ഷെയർ ചെയ്തത്. എന്നാൽ ഫെയ്സ്ബുക്ക് പേജ് തന്നെ നീക്കം ചെയ്യുകയാണെന്ന് അറിയിച്ച് പാർവതി തന്നെ രംഗത്തെത്തി. 

പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്  

പാർവതി.റ്റി എന്ന പേരിൽ എനിക്ക് ഒരു പേജ് ഉണ്ടായിരുന്നു. പേജ് വെരിഫൈഡും ആയതാണ്. പക്ഷേ ഇന്ന് ഞാനാപേജ് ഡിലീറ്റ് ചെയ്യുകയാണ്. Richy Yesudas ആണ് എന്നോട് പേജ് മാനേജ് ചെയ്യാമെന്നും വെരിഫൈ ചെയ്യാമെന്നും പറഞ്ഞത്. അതിൽ എനിക്ക് താല്പര്യമില്ലെന്ന്,അന്ന് തന്നെ ആ കുട്ടിയോട് പറഞ്ഞു. പല തവണ പറഞ്ഞപ്പോൾ ശരി എന്ന് സമ്മതിച്ചു.അങ്ങനെ പേജ് വെരിഫൈ ചെയ്യാനുള്ള പ്രോസസ്സ് തുടങ്ങി. ആദ്യം റിച്ചിയെ അഡ്മിൻ ആക്കി. റിച്ചി എന്റെ അനുവാദമില്ലാതെ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല .പ്രൊഫൈലിൽ ഇടുന്നത് മാത്രമേ ഷെയർ ചെയ്യാവു എന്നും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങൾ പ്രൊഫൈലിൽ മാത്രം മതി എന്നും ഞാൻ അറിയിച്ചിരുന്നു വരുന്ന കമന്റുകൾക്ക് മറുപടി കൊടുക്കുന്നത് കൊണ്ട് പ്രൊഫൈലിലാണെങ്കിൽ എനിക്ക് ഒരു നിയന്ത്രണമുണ്ടാകും അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞിരുന്നത്. 

ഇന്നലെ ദിലീപ് വിഷയത്തിലും ഇന്ന് സരിതാ നായരുടെയും ഒരു പോസ്റ്റ് എന്റെ പേജിൽ നിന്ന് ഷെയറായി. വിനു ജനാർദനൻ പറഞ്ഞാണ് ദിലീപ് പോസ്റ്റിന്റെ കാര്യം ഞാനറിഞ്ഞത്. ഞാൻ നോക്കിയപ്പോൾ പോസ്റ്റില്ല. ഇന്ന് സരിത വിഷയത്തിലെ പോസ്റ്റ് സുനല ശശിധരനും. ഞാൻ അറിയാതെ, എന്റെ അനുവാദമില്ലാതെ ഷെയർ ചെയ്യപ്പെട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് എന്റെ കൈയ്യിൽ കിട്ടുമ്പോഴേക്കും പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ പിന്നിലെ കാരണം അന്വേഷിച്ചപ്പോൾ, പേജ് വെരിഫൈ ചെയ്യുന്നതിന്റെ പേരിൽ അഡ്മിൻ ആയ ധനഞ്ജയ് സി എസ് ആണ് ഈ ഫ്രോഡ് വേല ചെയ്തതെന്ന് മനസ്സിലാക്കാൻ സാധിച്ചു. 

ഞാൻ വിളിച്ചപ്പോൾ അറിയാതെ പറ്റിയതാണെന്ന്. ഏതായാലും ഇനിയും ഇങ്ങെനെ അറിയാതെ പറ്റുന്നത് എന്നെ കുഴപ്പത്തിലാക്കും എന്നുള്ളത് കൊണ്ട് ഞാൻ പേജ് ഡിലീറ്റ് ചെയ്യാൻ പറഞ്ഞു. ഇവർക്ക് പ്രൊമോട്ട് ചെയ്യാൻ കിട്ടുന്ന പോസ്റ്റുകൾ ഇവർ മാനേജ് ചെയ്യുന്ന പേജുകളിൽ അനുവാദമില്ലാതെ ഷെയർ ചെയ്തത് തെറ്റാണ് എന്ന് മാത്രമല്ല ഫ്രോഡ് ഏർപ്പാടാണ്. ഞാൻ ഉണ്ടാക്കിയ പേജ് ഞാൻ ഡിലീറ്റ് ചെയ്യുന്നു, വെരിഫൈ ചെയ്ത് തന്നതിന്റെ പേരിൽ അവർ എനിക്ക് വേണ്ടി സംസാരിക്കാനും തുടങ്ങി. പ്രൊമോട്ട് ചെയ്ത് കൊടുക്കാൻ ഏറ്റെടുക്കുന്നവരോടുള്ള ഉത്തരവാദിത്വം എനിക്ക് മനസ്സിലാകും. പക്ഷേ നിങ്ങളെ വിശ്വസിച്ചവരെ ബോധപൂർവം ചതിക്കുന്നത് തെറ്റാണ്. ഇവരെ അഡ്മിനുകളാക്കി വെച്ച് കൊണ്ട് മുന്നോട്ട് പോകാൻ പറ്റാത്തത് കൊണ്ട് പേജ് തന്നെ ഡിലീറ്റ് ചെയ്യുന്നു. 

 

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക