E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

വിവാഹം ഉടനുണ്ടോ?, മറുപടിയുമായി പ്രഭാസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

prabhas.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരൊറ്റ ചിത്രത്തിലൂടെ സൂപ്പർ താരങ്ങളോളം ആരാധകരെ നേടിയ താരം എന്ന ബഹുമതിയാണിപ്പോൾ ബാഹുബലി നടൻ പ്രഭാസിനുള്ളത്. തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമൊക്കെ ബാഹുബലി കോളിളക്കം സൃഷ്ടിച്ചിരുന്നു, ഇതോടൊപ്പം നടൻ പ്രഭാസിനും ആരാധകർ ഏറെയായി. അതിലേറെയും സ്ത്രീ ആരാധകർ ആണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.  

പ്രഭാസിനെ ഉള്ളാലെ പ്രണയിച്ചു നടക്കുന്ന നിരവധി പെൺആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കൊടുവിൽ തന്റെ വിവാഹക്കാര്യത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് പ്രഭാസ്. പെൺആരാധകർ വിഷമിക്കേണ്ട, താരം ഉടൻ വിവാഹിതനാകുന്നില്ലെന്ന വാർത്തയാണ് പുറത്തു വിട്ടിരിക്കുന്നത്.

നിലവിൽ തന്റെ ആരാധകരും പേടിക്കേണ്ടെന്നും താനിപ്പോൾ വിവാഹിതനാകുന്നില്ലെന്നുമാണ് പ്രഭാസ് പറഞ്ഞത്. താൻ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല, ഒട്ടേറെപേർ തന്നെ ആരാധിക്കുന്നുവെന്ന് അറിയുമ്പോൾ താനെത്ര ഭാഗ്യവാനാണെന്നു തോന്നുന്നുവെന്നും പ്രഭാസ് പറഞ്ഞു. എന്തായാലും ഇതോടെ പ്രഭാസിന്റെ വിവാഹവാര്‍ത്തയ്ക്കായി കാത്തിരുന്ന ആരാധകർ ഒക്കെ ഒന്ന് ആശ്വസിച്ച മട്ടാണ്. 

ഒപ്പം അഭിനയിച്ച നായികമാരെ ചേർത്തുള്ള ഗോസിപ്പുകൾക്കും പ്രഭാസ് മറുപടി പറഞ്ഞു. രണ്ടുചിത്രത്തിലധികം ഒരേ നടിക്കൊപ്പം അഭിനയിച്ചാൽ അപ്പോൾ ഗോസിപ്പുകൾ ആരംഭിക്കുമെന്നും അതിപ്പോൾ തനിക്കു ശീലമായെന്നും  പ്രഭാസ് പറഞ്ഞു. മുമ്പ് ഇത്തരം പ്രചരണങ്ങൾ കേൾക്കുമ്പോൾ തനിക്കു വിഷമം തോന്നുകയും ഇവർക്ക് എങ്ങിനെയാണ് ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിക്കാൻ കഴിയുന്നതെന്ന് ചിന്തിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ അവയൊന്നും തന്നെ ബാധിക്കുന്നില്ലെന്നു മാത്രമല്ല തനിക്കതിൽ പ്രശ്നവുമില്ലെന്നും പ്രഭാസ് പറഞ്ഞു. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam