E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മേഘ്ന അഭിനയത്തിലേക്കു തിരിച്ചു വരുമോ?, ഭർത്താവ് പറയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

meghna
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൂട്ടുകാരികൾ നാത്തൂന്മാരായ കഥയാണ് സീരിയൽ താരങ്ങളായ മേഘ്ന വിൻസെന്റിനും ഡിംപിൾ റോസിനും പറയാനുള്ളത്. കുട്ടിക്കാലത്തെ സൗഹൃദം വളർന്നു വലുതായപ്പോഴും അവർ കൂടെകൂട്ടി, ഒടുവിൽ തന്റെ സഹോദരൻ ഡോണിനു വേണ്ടി പെണ്ണിനെ അന്വേഷിക്കൽ തുടങ്ങിയപ്പോൾ ഡിംപിൾ ആദ്യം പറഞ്ഞ പേരും മേഘ്നയുടേത്. എന്തായാലും മേഘ്ന ഇപ്പോൾ ഡിംപിളിന്റെ നാത്തൂനാണ്. നാത്തൂന്മാർ രണ്ടുപേരും ഭർത്താക്കന്മാർക്കൊപ്പം ഒന്നും ഒന്നും മൂന്നിൽ അതിഥികളായെത്തിയതാണ് ഏറ്റവും പുതിയ വിശേഷം.

ഒരൊറ്റ സീരിയലിലൂടെ മലയാളക്കരയുടെ പ്രിയങ്കരിയായ നടിയാണ് മേഘ്ന, ഡിംപിളാകട്ടെ കുട്ടിക്കാലം തൊട്ട് സിനിമയിലും സീരിയലിലും തകർത്തഭിനയിച്ചിട്ടുണ്ട്. പന്ത്രണ്ടു വർഷത്തെ പരിചയമാണത്രേ ഇരുവരും തമ്മിലുള്ളത്, കുട്ടിക്കാലത്ത് കൃഷ്ണപക്ഷ കിളികള്‍ എന്ന ഒരു സിനിമയില്‍ ബാലതാരങ്ങളായി ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സീരിയൽ, വിവാഹ വിശേഷങ്ങളും കുടും ജീവിതത്തെക്കുറിച്ചുമൊക്കെ ഡിംപിളും മേഘ്നയും റിമിയോടു മനസ്സു തുറന്നു. 

മേഘ്നയുടെ ഭർത്താവ് ഡോൺ ടോണിയും ഡിംപിളിന്റെ ഭർത്താവ് ആൻസണും കളിചിരികളിൽ പങ്കുകൊള്ളാനെത്തിയിരുന്നു. മേഘ്ന സീരിയലിനോടു വിടപറഞ്ഞത് താൻ കാരണമല്ലെന്ന് ഡോൺ പറഞ്ഞു. മേഘ്നയുടെ താൽപര്യ പ്രകാരമാണ് അഭിനയം താൽക്കാലികമായി നിർത്തിവച്ചത്, രണ്ടുകൊല്ലമൊക്കെ കഴിയുമ്പോൾ വീണ്ടും അഭിനയരംഗത്തേക്കു വന്നേക്കാമെന്നും ഡോൺ പറഞ്ഞു. നാലുവർഷം ആയി മലയാളത്തിലും തമിഴിലും സീരിയൽ ചെയ്യുന്നുണ്ടായിരുന്നു, മാനസികമായി ഒരു ഒരു ബ്രേക് വേണമെന്നു തോന്നിയതുകൊണ്ടാണ് അഭിനയം നിർത്തിയതെന്ന് മേഘ്ന പറഞ്ഞു.  

മേഘ്നയുടേയും ഡിപിംളിന്റെയും വിവാഹനിശ്ചയ ചടങ്ങുകളും വിവാഹവും ഫോട്ടോഷൂട്ടും വെഡ്ഡിങ് വിഡിയോയുമൊക്കെ സമൂഹമാധ്യമത്തിൽ ഹിറ്റായിരുന്നു. പത്തു ദിവസത്തോളം നീണ്ട ആഘോഷങ്ങൾക്കൊടുവിൻ ആർഭാടമായാണ് വിവാഹം നടന്നത്. ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ് ഡോണ്‍, കൊച്ചി സ്വദേശിയായ ആന്‍സണിന് സീഫുഡ് എക്സ്പോർട്ട് ബിസിനസ് ആണ്.

Read more: Trenidng News in Malayalam, Viral News in Malayalam, Beauty Tips in Malayalam