ദിലീപിന്റെ ആദ്യ ഭാര്യയും ബന്ധുവുമായ യുവതി ഇപ്പോള്‍ ഗള്ഫിലാണുള്ളതെന്ന് വിവരം. യുവതിയില്‍ നിന്ന് പൊലീസ് മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിട്ടില്ലെന്നാണ് വിവരം. അതേ സമയം ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നവര്ക്ക് ഇതുസംബന്ധിച്ച വിരങ്ങള്‍ അറിയാം. ഇവരില്‍ ചിലര്‍ തന്നെയാണ് സാക്ഷികളായതും. ഇവരില്‍ ചിലരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും പൊലീസ് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ആലുവ ദേശം രജിസ്ട്രാര്‍ ഓഫിസില്‍ നടന്ന വിവാഹത്തിന്റെ രേഖകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്.
ദിലീപ് സിനിമയില്‍ എത്തി മഞ്ജുവുമായി പ്രണയത്തിലായപ്പോള്‍ ബന്ധുവായ യുവതിയുമായി ചില ബന്ധുക്കളും സുഹൃത്തുക്കളും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി ഒഴിവാക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി രജിസ്റ്റര്‍ ചെയ്ത വിവാഹരേഖ റദ്ദു ചെയ്തു എന്നാണ് വിവരം. ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ വ്യക്തി ജീവിത വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇങ്ങനെയൊരു കണ്ടെത്തലിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ഈ വിവരങ്ങള്‍ പൊലീസിന് കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്നതിനാല്‍ ഇതു സംബന്ധിച്ച രേഖകളും വിവരങ്ങളും പരമവാധി ശേഖരിക്കുന്നതിനാണ് പൊലീസ് ശ്രമിക്കുന്നത്.