E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:08 PM IST

Facebook
Twitter
Google Plus
Youtube

More in Entertainment

അന്ന് റിമിയെ എടുത്തുയര്‍ത്തിയ ഷാരൂഖിനെ പൊക്കിയെടുത്ത് ഒരു മലയാളിപ്പയ്യന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sharukhan-rimi-boy
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏത് സ്റ്റേജ് ഷോയിൽ പോയാലും കാണികളെ കയ്യിലെടുക്കുക എന്നത് കിങ്ഖാന്റെ പ്രത്യേകതയാണ്. എന്നാൽ അദ്ദേഹത്തെ സ്വന്തം കയ്യിലെടുത്തിരിക്കുകയാണ് ഒരു മലയാളി പയ്യൻ. സിടിവിയുടെ സരിഗമപ എന്ന റിയാലിറ്റി ഷോയിലാണ് വൈഷ്ണവ് താരമായി മാറിയത്. വിധികർത്താക്കളെ തന്റെ പാട്ടിലൂടെ ഞെട്ടിക്കുന്ന വൈഷ്ണവ് ഷാറൂഖിനെ കൂളായി എടുത്ത് പൊക്കിയാണ് താരമായത്. ഒട്ടേറെ നായികമാരെ സിനിമകളിലും സ്റ്റേജ് ഷോകളിലുമൊക്കെ എടുത്ത് പൊക്കിയിട്ടുള്ള ഷാറൂഖിന് പയ്യന്റെ ഇൗ അപ്രതീക്ഷിത പ്രകടനത്തിൽ ചിരിയടക്കാനായില്ല.

ഇതിനുമുമ്പ് മലയാളി പിന്നണിഗായികയും അവതാരകയുമായ റിമിടോമിയെ ഷാറൂഖ് ഒരു ടെലിവിഷൻ പുരസ്കാരദാനചടങ്ങിനിടെ എടുത്ത് പൊക്കിയത് വൻ വാർത്തയായിരുന്നു. അന്ന് മലയാളി പെൺകുട്ടിയെ പൊക്കിയതിന്റെ പകരം വീട്ടലായി വൈഷ്ണവിന്റെ ഇൗ പ്രവർത്തിയെ കാണുന്നവരുമുണ്ട്.

Shahrukh-Khan

ഷോയിലെ മത്സരാർഥികൾക്കൊപ്പം ആടുകയും പാടുകയും ചെയ്ത ഷാറൂഖിനെ ഇതിനിടയിലാണ് വൈഷ്ണവ് എടുത്ത് പൊക്കിയത്. ജബ് ഹാരി മെറ്റ് സേജൾ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയാണ് ഷാറൂഖ് ഷോയിലെത്തിയത്.

സരിഗമപയുടെ വരുന്ന എപിസോഡുകളിലെ പ്രമോഷൻ ചിത്രവും വീഡിയോയുമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യൻ ഐഡോൾ എന്ന റിയാലിറ്റി ഷോയിലൂടെ എല്ലാവരുടേയും മനം കവർന്ന താരമാണ് വൈഷ്ണവ്. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ് വൈഷ്ണവ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :