നിങ്ങള് ഇടയ്ക്കു ഇടയ്ക്കു വന്നു മുഖചിത്രത്തിൽ ഇടുന്ന പടത്തിന്റെ ഓളമുണ്ടല്ലോ അത് ഇവിടത്തെ ഒരു നടിയും ഇടില്ല. റീമ കല്ലിങ്കലിന്റെ പുതിയ ചിത്രത്തിന് സമൂഹമാധ്യമങ്ങളിൽ ആരാധകരിട്ട കമന്റിലൊന്നാണീത്. സംഗതി സത്യമാണ്. മേക്കോവർ എന്നു വച്ചാൽ ഒന്നൊന്നര മേക്കോവറായിരുന്നു റീമയുടേത്. മുടി പിരിച്ചുകെട്ടി റീമയിട്ട ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
രസകരമായ കമന്റുകളുമായി താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഗംഭീരമാക്കി. പലവിധത്തിലുളള ഭാവങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയ്ക്കും ഭയാനകമായ വേർഷൻ ആദ്യമായിട്ടാ, 'ഇറ്റ് ഇസ് ഇൻകൂറബിൾ' തുടങ്ങിയ കമന്റുകളും ചിത്രത്തിനു താഴെ ഇടം പിടിച്ചു.