സിനിമയില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡബിള്‍ (ഡ്യൂപ്പിനെ) ഉപയോഗിച്ചു എന്നു ചൂണ്ടിക്കാട്ടി യുവനടി സംവിധായകൻ ജീൻ പോൾ ലാലിനെതിരെ പരാതി നൽകിയിരുന്നു. ഹണീ ബീ ടു സിനിമയുടെ സെറ്റിലാണ് സംഭവം നടന്നത്. നടി നല്കിയ പരാതിയില്‍ സിനിമയുടെ മേക്കപ്പ് മാനെ ചോദ്യം ചെയ്തെന്നും വാര്‍ത്ത വന്നു. എന്നാൽ സിനിമയിലെ മേക്ക്അപ്മാനെ ചോദ്യം ചെയ്ത വാർത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഹണീ ബീ 2 സിനിമയുടെ മേക്ക്അപ്മാന്‍ റോഷൻ എൻജി രംഗത്ത്.
തെറ്റായ വാർത്ത വന്നതുമൂലം ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നെന്നും അദ്ദേഹം വ്യക്തമാക്കി.
റോഷൻ എൻജിയുടെ കുറിപ്പ് വായിക്കാം–‘ഈ സിനിമയുടെ മേക്അപ്പ് മാൻ ഞാൻ ആണ്. എന്നെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല .. ഈ വാർത്ത കാരണം ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ ചെറുതല്ല ..വ്യക്തമായി അന്വേഷിച്ചശേഷം ഇത്തരം വാർത്തകൾ കൊടുക്കുവാൻ അപേക്ഷിക്കുന്നു.’
ഹണീ ബീ ടുവിന്റെ സെറ്റില്‍ വച്ച് സംവിധായകന് ജീന്‍ പോള്‍ ലാലും നടന് ശ്രീനാഥ് ശ്രീനാഥ് ഭാസിയും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പ്രതിഫലം നൽകിയില്ലെന്നുമായിരുന്നു യുവനടിയുടെ പരാതി. സിനിമയില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡബിള്‍ (ഡ്യൂപ്പിനെ) ഉപയോഗിച്ചു എന്നും പരാതിയിൽ പറയുന്നു.