മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്. അനിയത്തിപ്രാവു മുതൽ ടേക്ക് ഓഫ് വരെ എത്തി നിൽക്കുമ്പോഴും ചെറുപ്പത്തിന്റെ കാര്യത്തിൽ ചാക്കോച്ചൻ ഒട്ടും പിന്നിലല്ല. അങ്ങനെയുള്ള ചാക്കോച്ചനെ പെട്ടന്നൊരാൾ അപ്പൂപ്പനെന്ന് വിളിച്ചാൽ എങ്ങനെയിരിക്കും.
ഒരു മിടുക്കികുട്ടിയാണ് ചാക്കോച്ചനെ ഞെട്ടിച്ച് കളഞ്ഞത്. ചാക്കോച്ചന് ഇവള്‍ക്ക് അപ്പൂപ്പനാണ്. അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന നാഫ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിനിടെയായിരുന്നു അപ്പൂപ്പന് വിളി. ചാക്കോച്ചന്റെ ഭാര്യ പ്രിയയുടെ സാന്നിധ്യത്തിലായിരുന്നു സംഭവം നടന്നത്.
‘ഒരുപാട് പേര് എന്നെ എവര്‍ഗ്രീന്‍ ഹീറോ, ചോക്ലേറ്റ് ഹീറോ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, ചോട്ടയ്ക്ക് ഇതിനെക്കുറിച്ച് വേറെ ചില ചിന്തകളാണുള്ളത്. ഈ കുറുമ്പി എന്നെ വിളിച്ചത് അപ്പൂപ്പന് എന്നാണ്. ഞാന്‍ അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിന് തൊട്ടുമുന്‍പായിരുന്നു അത്. പിള്ള മനസ്സില്‍ കള്ളമില്ല എന്നാണല്ലോ.’ ഫോട്ടോയ്ക്കൊപ്പം ചാക്കോച്ചൻ ഫെയ്സ്ബുക്കില്‍ കുറിച്ചു.