ദുൽഖറിന്റെ കുഞ്ഞു രാജകുമാരിയെ കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരമമായി. മെയ് അഞ്ചിനാണ് ദുൽഖർ– അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്നത്. കാത്തിരുന്ന രാജകുമാരി പിറന്നു എന്നു പറഞ്ഞുകൊണ്ട് ദുൽഖർ തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ കുഞ്ഞിന്റെ ചിത്രമെന്ന പേരിൽ ചില വ്യാജ ചിത്രങ്ങൾ പുറത്തു വരികയും ദുൽഖർ അതിനോടു പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇത്തരം വ്യാജവാർത്തകളിൽ തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും സമയമാകുമ്പോൾ കുഞ്ഞിന്റെ ചിത്രം പുറത്തുവിടുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. മരിയം അമീറ സൽമാൻ എന്നാണ് ദുൽഖറിന്റെ രാജകുമാരിയുടെ പേര്. കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടിരുന്നില്ലെങ്കിലും കുഞ്ഞുരാജകുമാരിയുടെ വിശേഷങ്ങൾ ദുൽഖർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു.
ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഫാൻസ്പേജുകളാണ് കുടുംബവുമൊത്തുള്ള ദുൽഖറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കുഞ്ഞുരാജകുമാരിയോടും ഭാര്യ അമാലിനോടുമൊപ്പമുള്ള ദുൽഖർ ചിത്രം വെർച്വൽ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.