മലയാളത്തിന്റെ യുവതാരം ദുൽക്കർ സൽമാന്റെ പിറന്നാൾ ദിനമാണിന്ന്. ആരാധകരും പ്രേക്ഷകരും ഈ ദിനം ആഘോഷമാക്കി മാറ്റുമ്പോൾ ഇതാ സൗബിന്റെ വക ദുൽക്കറിനൊരു സമ്മാനം.
സൗബിൻ ആദ്യമായി സംവിധാനം ചെയ്യുന്ന പറവയുടെ പോസ്റ്ററാണ് ദുൽക്കറിന് സമ്മാനമായി പുറത്തിറക്കിയത്. പോസ്റ്ററിൽ കിടിലൻ ഗെറ്റപ്പിലാണ് ദുൽക്കർ എത്തുന്നത്. ഒരു പ്രാവിനെയും ദുൽക്കറിനൊപ്പം കാണാം.
പിറന്നാൾ ദിനത്തിൽ മറ്റു രണ്ടു സിനിമകളുടെ പോസ്റ്റർ കൂടി പുറത്തിറങ്ങിയിരുന്നു. പ്രശസ്ത തമിഴ്, ബോളിവുഡ് സംവിധാകനായ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാളചിത്രം സോലോയുടെ ഫസ്റ്റ്ലുക്ക് ആണ് ഇതിൽ ഒന്ന്. വിവിധ ഗെറ്റപ്പുകളിലുള്ള ദുല്‍ഖറിന്റെ പത്തോളം ചിത്രങ്ങള്‍ കൗതുകം പകരുന്ന തരത്തില്‍ ഒരു ജിഗ്സോ പസില്‍ പോലെ ഡിസൈന്‍ ചെയ്തിരിക്കുന്നതാണ് ഫസ്റ്റ്ലുക്ക്.
നാഗ് അശ്വിന് ഒരുക്കുന്ന 'മഹാനദി' തെലുങ്ക് ചിത്രം മഹാനദിയുടെ ഫസ്റ്റ്ലുക്കും ഇന്നു പുറത്തിറങ്ങി. സിനിമയിൽ ജെമിനി ഗണേശനായാണ് ദുൽക്കർ എത്തുക. 2005ല്‍ അന്തരിച്ച ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്രമാണ് ചിത്രം.