നെഹ്റുട്രോഫി ജലോൽസവത്തെ വരവേൽക്കാൻ സംഗീത സംവിധായകൻ ഗോപിസുന്ദർ പാടി അഭിനയിക്കുന്ന ആൽബം. ഗായകൻ സുദീപ് കുമാറും ഗോപി സുന്ദറിനൊപ്പം ആൽബത്തിലുണ്ട്. ആലപ്പുഴ പുന്നമടക്കായലിലാണ് ഗാനത്തിന്റെ ചിത്രീകരണം നടന്നത്
വള്ളംകളിയുടെ ആവേശം തിരതല്ലുന്ന പാട്ട് ഗോപി സുന്ദറും സുദീപ് കുമാറും ചേർന്നാണ് പാടി കൊഴുപ്പിച്ചത്. കുട്ടനാടിന്റെ ഈണവും പച്ചപ്പും നിറഞ്ഞ വരികൾക്ക് ഡോൺ വലിയ വെളിച്ചമാണ് ദൃശ്യഭാഷ ഒരുക്കുന്നത്.
ഉപകരണ സംഗീത രംഗത്ത് പ്രശസ്തനായ ജോസി ആലപ്പുഴയാണ് ഈണം ചിട്ടപ്പെടുത്തിയത് . ആലപ്പുഴക്കാരനാണെങ്കിലും ആദ്യമായി ഒരു വള്ളംകളി പാട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം ഗായകൻ സുദീപ് കുമാറിനും . വള്ളംകളിക്ക് ആരവമേറ്റാൻ ആലപ്പുഴ ബീച്ച് ക്ലബ് നിർമിക്കുന്ന ആൽബം സംഗീതാസ്വാദകർക്കുള്ള ഓണസമ്മാനം കൂടിയാണ്