E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

അതിരുകൾ നഷ്ടപ്പെടുന്ന സ്മ്യൂള്‍ ലോകം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

smule-music
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സോഷ്യൽ മീഡിയ ആർക്കൊക്കെ വേണ്ടി ഉള്ളതാണ്? എഴുത്തുകാർ, സാമൂഹിക പ്രവർത്തകർ, ബന്ധങ്ങൾ അന്വേഷിക്കുന്നവർ? ഇപ്പോൾ അത് സ്മ്യൂളുകാർക്കും വേണ്ടി ഉള്ളതാണെന്ന് അറിയാനാകുന്നില്ലേ? മൂളിപ്പാട്ടിലും അടുക്കളയിലും ബാത്‌റൂമിലുമൊക്കെ മാത്രം പാടി നടന്നിരുന്ന പലരും ഇന്ന് സോഷ്യൽ മീഡിയയിൽ താരങ്ങളാകുന്നു. സ്വന്തമായി ഗ്രൂപ്പുകൾ നിർമ്മിച്ച് പാട്ടുകാർ തമ്മിൽ കാണുന്നു, സൗഹൃദങ്ങൾ പങ്കു വയ്ക്കുന്നു, അടുത്ത മീറ്റിങ്ങുകളെ കുറിച്ചും അടുത്ത് പാടാൻ പോകുന്ന പാട്ടിനെ കുറിച്ചും ചർച്ച ചെയ്യുന്നു. വളരെ കുറച്ചു നാളായിട്ടേയുള്ളൂ ഒരുപക്ഷെ കേരളത്തിൽ സ്മ്യൂള്‍ തരംഗം പടർന്നു പിടിച്ചിട്ട്, അതിനും എത്രയോ മുൻപ് വിദേശരാജ്യങ്ങളിൽ സ്മ്യൂള്‍ ഒരു ലഹരിയായി മാറിക്കഴിഞ്ഞിരുന്നു!

സ്മ്യൂള്‍ എന്നത് ഒരു സംഗീത സാധ്യതകൾ തുറന്നിടുന്ന ആൻഡ്രോയിഡ് ആപ്പാണ്. സാൻഫ്രാൻസിസ്‌കോയിലെ രണ്ടു മിടുക്കന്മാർ തുറന്നിട്ട സംഗീതത്തിന്റെ ലോകമാണ് ഇപ്പോൾ അമേരിക്കയും കടന്നു പാട്ടുപാടാൻ കഴിവുള്ള ആർക്കും പാടി താരമാകാൻ കഴിയുന്ന നിലയിൽ എത്തി നിൽക്കുന്നത്. ജെഫ് സ്മിത്തും ഗെ വാഗും ഇത്തരമൊരു ആപ്പുണ്ടാക്കുമ്പോൾ ഒരുപക്ഷെ ഓർത്തിരിക്കില്ല അതിരുകളില്ലാത്ത, ജാതിയോ മതമോ ഇല്ലാത്ത വിശാലമായ ഒരു ലോകമാണ് തങ്ങൾ സോഷ്യൽ മീഡിയയ്ക്കു വേണ്ടി ഒരുക്കുന്നതെന്ന്. 

"സംഗീത കച്ചവട ലോകത്ത് ഇത് ഏറ്റവും ഉദാത്തമായ സമയമായിരിക്കുന്നു" സ്മ്യൂള്‍ ആപ്പ് ലോകത്തിനു സമർപ്പിച്ച ജെഫ് സ്മിത്തിന്റെ വാക്കുകളാണിത്.  $40  മില്യൺ യു എസ് ഡോളർ ആണ് ഈ ആപ്പ് വഴി ഇതിന്റെ ഉടമസ്ഥർക്ക് ഇക്കഴിഞ്ഞ വർഷം ലഭിച്ചത് എന്ന് മനസ്സിലാക്കുമ്പോഴാണ് സ്മിത്തിന്റെ വാചകം എത്രമാത്രം അർത്ഥവത്തായിരിക്കുന്നതെന്ന് എന്നും നാം തിരിച്ചറിയണം. ഇപ്പോൾ സ്ഥിരമായി  സ്മ്യൂള്‍ ആപ്പ് ഉപയോഗിക്കുന്ന 21  മില്യൺ ആളുകളിൽ ഏതാണ്ട് 350000  ഓളം ആളുകൾ ആപ്പിൽ പണമടച്ചു സബ്സ്ക്രൈബ് ചെയ്യുന്നവരാണ്. പണത്തിനു വേണ്ടി മാത്രമായിരുന്നില്ല ഇരുവരും ഇത്തരം ഒരു ആപ്പ് നിർമ്മിച്ചതും സംഗീതത്താൽ സാന്ദ്രമായ ഒരു ലോകം ഉണ്ടാക്കുക എന്ന സംഗീതഭരിതമായ ആശയം തന്നെയായിരുന്നു ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നതെങ്കിലും മികച്ച രീതിയിൽ വർദ്ധിക്കുന്ന ഇതിന്റെ സബ്സ്ക്രൈബേഴ്‌സ്, കാരണം സ്മ്യൂള്‍ ഒരു നല്ല വരുമാന മാർഗ്ഗമാണ് എന്ന് സ്മിത്തിനെയും വാഗിനെയും ഓർമ്മിപ്പിക്കുന്നു. തങ്ങളെക്കൊണ്ട് ആകുന്നതു പോലെ ഒരു ചെറിയ വിഹിതം ഇവരുടെ കമ്പനി തങ്ങൾ എടുക്കുന്ന കരൊക്കെയുടെ നിർമ്മാതാക്കൾക്ക് നൽകുകയും ചെയ്യുന്നുണ്ട്. 

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :