മികച്ച വിജയം നേടി മുന്നേറുന്ന തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിലെ അവതരണ ഗാനം ശ്രദ്ധനേടുന്നു. മണല്‍ ചിത്രങ്ങള്‍കൊണ്ട് സമ്പന്നമായ പാട്ടിന് വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രം തിയറ്ററുകളില്‍ കണ്ടവരുടെ മനസില്‍ മായാതെ നിന്ന ചിത്രങ്ങളാണ് അവതരണഗാനത്തിലേത്. ഇന്നേവരെ മലയാളസിനിമയില്‍ കണ്ടിട്ടില്ലാത്ത പരീക്ഷണം.
സിനിമയിലേക്ക് ഒരു ചെറിയ യാത്ര തന്നെ ഈ മണല്‍ചിത്രങ്ങള്‍ നടത്തുന്നു. സിനിമയിലെ ടൈറ്റിലുകള്‍ ഒഴിവാക്കി പാട്ട് പുറത്ത് വന്നപ്പോള്‍ ആസ്വാദകര്‍ ഇതിനെ ഏറ്റെടുത്തു. റഫീക്ക് അഹമ്മദ് എഴുതിയ പാട്ടിന് ബിജിബാല്‍ സംഗീതം ഒരുക്കിയിരിക്കുന്നു. സിത്താര കൃഷ്ണകുമാര്‍, ഗോവിന്ദ് മേനോന് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ദിലീഷ് പോത്തന് ഫഹദ് ടീമിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ വിജയത്തിനൊപ്പം ഈ പാട്ടും ആഘോഷിക്കപ്പെടുകയാണ്.